യുക്മ നിര്‍വാഹക സമിതി അംഗവും സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ ഓര്‍ഗനൈസറുമായ സാം തിരുവതിലില്‍ ഇംഗ്ലണ്ട് വാസം മതിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു . തികച്ചും വ്യക്തിപരമായ കാരണങ്ങളാലും , കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന ഉദേശ്‌ത്തോടെയുമാണ് നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്ന് സാം അറിയിച്ചു . സാമും ,ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ബേസിംഗ്‌സ്‌ടോക്കില്‍ ആണ് താമസിക്കുന്നത്.
ജോലി ആവശ്യവുമായി ബന്ധപെട്ട് ഭാര്യ ബീജ ഇപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നില്ല .യുക്മ യുടെ രൂപികരണവുമായി ബന്ധപെട്ട് ആദ്യ കാലങ്ങളില്‍ അതിനു നേതൃത്വം കൊടുത്തു പ്രവര്‍ത്തിച്ച ചുരുക്കം ചില നേതാക്കന്മാരില്‍ ഒരാളാണ് സാം . സംഘടന രംഗത്ത് തന്റെതായ നിലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച സാം തിരുവതിലില്‍ , ഏറ്റെടുത്തു നടത്തിയ എല്ലാ പരിപാടികളും വന്‍ വിജയമാക്കാന്‍ ഏറെ യത്‌നിച്ചിട്ടുണ്ട് . യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ നടത്തിയ ടോള്‍വര്‍ത്ത് കായികമേള ,റെഡ്ങ്ങില്‍ നടന്ന റീജിയണല്‍ കലാമേള തുടങ്ങിവയൊക്കെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആണ് .
ബേസിംഗ്‌സ്‌ടോക്ക മലയാളീ അസോസിയേഷന്‍ന്റെ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും , മറ്റു കലാ സംഘടനകളില്‍ സജീവമായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇംഗ്ലണ്ട്ല്‍ വരുന്നതിനു മുന്‍പ് ഇന്ത്യയില്‍ സാമുഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു കഴിവ് തെളിയച്ച ഒരു മനുഷ്യ സ്‌നേഹി കൂടിയാണ് സാം തിരുവതിലില്‍ .
കഴിഞ്ഞ ഞായറാഴ്ച യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്റെ അഭ്യമുഖ്യത്തില്‍ ന്യൂ ബറിയില്‍ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പു സാമിന് നല്‍കി . യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ യോഗത്തില്‍ അധ്യക്ഷം വഹിക്കുകയും യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ വക ഉപഹാരം സാമിന് നല്‍കുകയും ചെയ്തു . യുക്മ കേരളത്തില്‍ നടത്താന്‍ ഉദേശിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും , നോര്‍ക്ക രജിസ്‌ട്രേഷനുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നതിന്റെയും ചുമതല സാമിന് നല്‍കുന്ന കാര്യം ് ആലോചിക്കുമെന്ന് യുക്മ പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു .
യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയനിലെ വിവിധ അസോസിയേഷന്‍നുകളെ പ്രധിനിധീകരിച്ചു പങ്കെടുത്ത
ഭാരവാഹികളുടെ യോഗം വികാര നിര്‍ഭരമായിരുന്നു . യുക്മയുടെ നട്ടല്ല് ആയി പ്രവര്‍ത്തിച്ചു വരുന്ന സാമിന്റെ അഭാവം യുക്മക്കും , മറ്റു യു കെ യിലെ എല്ലാ കലാ സാഹിത്യ മേഖലകളിലും ഒരു കുറവ് തന്നെയായിരിക്കും എന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപെട്ടു . യോഗത്തില്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കുര്യന്‍ സ്വാഗതം പറയുകയും ബേസിംഗ്‌സ്‌ടോക്ക് , ഒക്‌സ്‌ഫോര്‍ഡ് , ന്യൂ ബറി , സ്വിന്ടന്‍ , വോക്കിംഗ് ,ഡോര്‌സെറ്റ് തുടങ്ങിയ മലയാളീ അസോസിയേഷന്‍നുകളെ പ്രധിനിധീകരിച്ച് സജീഷ് ടോം , പ്രൊഫസര്‍ രാജന്‍ ,രവീഷ് ജോണ്‍ ,റോയ് സ്റ്റീഫന്‍ , ടോമിച്ചന്‍ കൊഴുവനാല്‍ , ഷാജി തോമസ് എന്നിവര്‍ സംസാരിച്ചു .
പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു സംസാരിച്ച ബേസിംഗ്‌സ്‌ടോക്ക മലയാളീ അസോസിയേഷന്‍ന്റെ പ്രസിഡന്റ് സജീഷ് ടോം സാമിന്റെ തിരച്ചു പോക്കുമായ് ബന്ധപെടുത്തി അവതരിപിച്ച ചെറു കവിത ഏറെ ശ്രദ്ധേയമായി . ഡോര്‍സെറ്റ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി തോമസ് , സെക്രട്ടറി ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് സാമിനെ പൊന്നാട അണിയിച്ചു . സാം ഏതാനും നാളുകള്‍ക്കുള്ളില്‍ തിരിച്ചു വരുമെന്നും വീണ്ടും പൊതു രംഗത്ത് സജീവമാകുമെന്നും യോഗത്തില്‍ സംസാരിച്ചവരെല്ലാം പ്രതീക്ഷ പ്രകടിപ്പിച്ചു .
യാത്രയയപ്പു യോഗത്തോട് അനുബന്ധിച്ചു നടന്ന സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഈ വര്‍ഷം നടത്താന്‍ ഉദേശിക്കുന്ന വിവിധ പരിപാടികളെ പറ്റി വളരെ വിശദമായി ചര്‍ച്ച നടന്നു . യുക്മ ദേശിയ കമ്മിറ്റി പ്രഖ്യാപിച്ച ഓര്‍ഗന്‍ ഡൊനേഷന്‍ എന്ന പരിപാടിയുടെ റീജിയണല്‍ തല ഉല്‍ഘാാടനം ഏപ്രില്‍ മാസത്തില്‍ ഒക്‌സ്‌ഫോര്‍ഡ് ല്‍ നടക്കും . അതുപോലെ തന്നെ യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയനന്റെ വാര്‍ഷിക പൊതുയോഗവും മെയ് മാസത്തില്‍ ബേസിംഗ്‌സ്‌ടോക്കല്‍ നടക്കും .
കൂടാതെ യു കെ യിലെ മുഴുവന്‍ മലയാള മാധ്യമങ്ങളെയും മറ്റു സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പെടുത്തി ഒരു സാഹിത്യ സമ്മേളനം നടത്താനും തീരുമാനിച്ചു . ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഈ സമ്മേളനത്തിന്റെ വിശദ വിവരങ്ങളും , കൂടാതെ ഈ റീജിയണില്‍ ഈ വര്ഷം നടക്കാനിരിക്കുന്ന കായികമേള , കലാമേള തുടങ്ങിയ പരിപാടികളെ കുറിച്ചുള്ള വിവരങ്ങളും , നടക്കുന്ന സ്ഥലവും താമസിയാതെ തന്നെ അറിയിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല