ലണ്ടന്‍: തടവുപുള്ളികളോട് ബ്രിട്ടന്‍ പുലര്‍ത്തിവരുന്ന ഉദാരമായ സമീപനം കാരണം നികുതിദായകരില്‍ നിന്നു ലഭിക്കുന്ന 160,000പൗണ്ടിലധികം ജയിലുകള്‍ക്കുവേണ്ടി ചിലവാക്കേണ്ടിവരുന്നെന്ന് റിപ്പോര്‍ട്ട്. കൊടും ചൂട്, തണുപ്പ് എന്നീ പരാതികളുമായെത്തുന്ന തടവുപുള്ളികളെ സംതൃപ്തരാക്കാന്‍വേണ്ടിയാണ് ഇത്രയും പണം ചിലവാക്കേണ്ടിവരുന്നത്.
വേനല്‍ക്കാലത്ത് ഐസ്‌ക്രീമുകളും, ലോലിപോപ്പും നല്‍കാതിരുന്നതിനെതിരെയും, തണുപ്പ് കാലത്ത് പുതുപ്പുകളും സൂപ്പും നല്‍കാത്തതിനെതിരെയും 95ഓളം പരാതികളാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ വാന്‍ഡ്‌സ് വേര്‍ത്തില്‍ ലഭിച്ചിട്ടുള്ളത്. ബ്രിട്ടന്റെ നഷ്ടപരിഹാര സംസ്‌കാരമാണ് പരാതികള്‍ കൂടാന്‍ കാരണം. നീതിന്യായ വ്യവസ്ഥയെ ഈ ഉദാരസമീപനം വഴി അപമാനിക്കുകയാണെന്നാണ് പ്രഷര്‍ ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നത്. വരും കാലങ്ങളില്‍ അതൃപ്തരായ കൂടുതല്‍ ക്രിമിനലുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെടുമെന്ന ഭീതിയും ഉയരുന്നുണ്ട്. ലണ്ടനിലെ പുരുഷന്‍മാരുടെ ജയിലിലെ കാറ്റഗറി ബി.യില്‍ നിന്നും 2009ല്‍ 146 പുതിയ നഷ്ടപരിഹാര ആവശ്യങ്ങളാണ് നീതിന്യായ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.
ക്രിമിനല്‍ ജസ്റ്റിസ് ബജറ്റിലെ 334,319 പൗണ്ടില്‍ നിന്നും 161,731പൗണ്ട് ഇത്തരത്തില്‍ പരാതിപ്പെട്ട തടവുപുള്ളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ബജറ്റിന്റെ 2%ത്തില്‍ കുറവ് മാത്രമേ െ്രെകമിന് ഇരയായവര്‍ക്ക് നല്‍കുന്നുള്ളൂ. ഇരകളേക്കാള്‍ ക്രിമിനലുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പ്രധാന്യം നല്‍കുന്നതിനാണ് സമൂഹം മുന്‍ഗണന നല്‍കുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് നാഷണല്‍ വിക്ടിംസ് അസോസിയേഷന്‍ വക്താവ് നീല്‍ അറ്റ്കിറ്റ്‌സണ്‍ കുറ്റപ്പെടുത്തി.
തടവുപുള്ളികള്‍ക്ക് മാനുഷിക പരിഗണനനല്‍കേണ്ടതാണ്. എന്നാല്‍ അത് ഈ നഷ്ടപരിഹാര സംസ്‌കാരം വളര്‍ത്തിക്കൊണ്ടാവരുതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലിയന്‍സിന്റെ വക്താവ് എമ്മ ബൂണ്‍ പറഞ്ഞു. ഈ പണം സുരക്ഷയ്ക്കായി ചിലവാക്കാനാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജയിലില്‍ പര്യാപ്തമായ തരത്തിലുള്ള കൂടിയ, കുറഞ്ഞ താപനിലകള്‍ നിശ്ചയിക്കണം. അല്ലാതെ തടവുപുള്ളികള്‍ക്ക് ഐസ്‌ക്രീം ലോലിപോപ്പും നല്‍കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലിലെ കുറഞ്ഞതാപനില 61എ കുറയാന്‍ പാടില്ലെന്നാണ് നിബന്ധന. അതിലും കുറയുകയാണെങ്കില്‍ കൃത്രിമമായി താപനില ഉയര്‍ത്തണം എന്നതാണ് നിയമമെന്ന് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യുട്ടീവ് പറഞ്ഞു. ചൂടുകാലത്ത് ഫാനുകള്‍, എയര്‍ കൂളിങ് സിസ്റ്റം, എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല