തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ രാഷ്ട്രീയത്തിലേക്ക്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു കൊണ്ടാണ് തോക്ക് സ്വാമി നാട് നന്നാക്കാന്‍ ഇറങ്ങുന്നത്. തട്ടകമായ എറണാകുളം വിട്ട് കൊല്ലത്ത് ഹിമവല്‍ അഗ്നി ഡമോക്രാറ്റിക് പാര്‍ട്ടി’യുടെ ബാനറിലാണ് തോക്ക് സ്വാമി മത്സരിയ്ക്കുക. തിരഞ്ഞെടുപ്പ് ചിഹ്നമായി തോക്ക് അനുവദിച്ച് കിട്ടാനും സ്വാമി ശ്രമിയ്ക്കുന്നുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലത്ത് പത്തനാപുരം ഒഴിച്ചുള്ള പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ഹിമവല്‍ അഗ്നി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനം. കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി ഗണേഷ് കുമാറിനെ രക്ഷിയ്ക്കാനാണ് പത്തനാപുരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താത്. യുവാക്കളെ രക്ഷിയ്ക്കുകയെന്ന ദൗത്യമാണ് തോക്ക് സ്വാമി ഏറ്റെടുത്തിരിയ്ക്കുന്നത്.
തോക്കുമായി ആലുവ പോലീസ് സ്റ്റേഷനിലെത്തി നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി ഒടുക്കം കേസില്‍ കുടുങ്ങിയതിന് ശേഷം തോക്ക് സ്വാമി കുറക്കൊലം അജ്ഞാതവാസത്തിലായിരുന്നു. പൊലീസ് സ്റ്റേഷനിലെ തോക്കുമായി നടത്തിയ പ്രകടനം ചാനലുകള്‍ ലൈവായി കാണിച്ചതോടെയാണ് സ്വാമി വിവാദനായകനായത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല