ലണ്ടന്‍: രണ്ട് ദശാംബ്ദത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കാണ് ബ്രിട്ടനിലെ കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പം വര്‍ധിച്ചത് പലിശനിരക്ക് കൂടാനിടയാക്കും. പണപ്പെരുപ്പത്തിന്റെ റീടെയ്ല്‍ െ്രെപസസ് ഇന്‍ഡക്‌സ് 5.5% ആയെന്നാണ് ഇന്നലെ വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 1991നുശേഷം ജീവിതച്ചിലവിലുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്.
ഇന്തോനേഷ്യ, ബള്‍ഗേറിയ, റോമാനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേതൊഴിച്ചാല്‍ പണപ്പെരുപ്പം ഏറ്റവും കൂടിയ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണ്. ഇന്നലെ വെളിപ്പെടുത്തിയ കണക്കുകള്‍ സാമ്പത്തിക മേഖലയ്ക്ക് മോശം വാര്‍ത്തയായിരുന്നു. പെട്രോള്‍ വില ലിറ്ററിന് ശരാശരി 1.33പൗണ്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തി. പൊതുമേഖലയിലെ കടം ഫെബ്രുവരിയില്‍ ആദ്യമായി 11.8 ബില്യണ്‍പൗണ്ട് റെക്കോര്‍ഡിലെത്തി എന്നിങ്ങനെ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുന്ന കണക്കുകളാണ് ഇന്നലെ പുറത്തുവിട്ടത്.
ജനുവരിയില്‍ വാറ്റ് 17.5ല്‍ നിന്നും 20% ആയി വര്‍ധിച്ചതാണ് പണപ്പെരുപ്പം കൂടാനുള്ള ഒരുകാരണം. ഇത് ഭക്ഷ്യസാധനങ്ങളുടേയും ഇന്ധനങ്ങളുടേയും വില വര്‍ധിക്കാനിടയാക്കി. പണപ്പെരുപ്പം കൂടിയതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 0.5 എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും ഉയര്‍ന്നു.
രാജ്യത്തുള്ള പത്തില്‍ ഏഴു കുടുംബങ്ങള്‍ക്കും സ്വന്തമായി വാഹനമുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിന് വേണ്ടി ചിലവാക്കുന്ന തുകയും വര്‍ധിക്കും. കൂടാതെ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതാണ്. ഭക്ഷണം ഇന്ധനം എന്നിവയുടെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല