ലോകത്ത് ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ വന്‍തോതിലുള്ള വര്‍ധനവാണുണ്ടായിരിക്കുന്നത്. 2050ഓടെ ലോകത്ത് ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെക്കുറിച്ച് എച്ച്.എസ്.ബി.സി ഒരു പഠനം നടത്തുകയുണ്ടായി. അതിലെ ചില കണ്ടെത്തലുകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
2050ഓടുകൂടി ചൈന, ഇന്ത്യ, തുടങ്ങിയ വളര്‍ന്നുവരുന്ന മാര്‍ക്കറ്റുകളില്‍ ഊര്‍ജത്തിന്റെ ആവശ്യകത വര്‍ധിക്കും. എന്നാല്‍ അതേ സമയം തന്നെ സമ്പത് വ്യവസ്ഥയില്‍ ഗണ്യമായ പുരോഗതിയുണ്ടാവും. ഇപ്പോഴുള്ള കാറുകള്‍ക്കൊപ്പം അധികമായി 1ബില്യണ്‍ കാറുകള്‍കൂടി നിരത്തിലിറങ്ങും. അതിനാല്‍ ദിവസം 190മില്യണ്‍ ബാരല്‍ എണ്ണവരെ ആവശ്യമായിവരും. മറ്റു ഊര്‍ജവിഭവങ്ങളുടെ ആവശ്യകതയും ഇതേ രീതിയില്‍ വര്‍ധിക്കും. അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് ഇരട്ടിയാകും. കാലവസ്ഥയില്‍ വന്‍മാറ്റങ്ങളുണ്ടാക്കും.
പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ കണക്കിലെടുക്കാതെ ഊര്ജവ്യവസായികള് പ്രതിസന്ധിയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഈ ശ്രമം പരാജയപ്പെടും. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഭാവിയില്‍ ലോകം വളരും എന്ന ചിന്തകള്‍ക്ക് ഊര്ജലഭ്യത തടയിടുകയാണ്. കാരണം ലോകം വളരുന്നതിനനുസരിച്ച് ഭൂമിയിലുള്ള ഊര്‍ജത്തിന്റെ അളവ് കൂടുന്നില്ല. ഒരു നിശ്ചിത അളവില്‍ ഊര്‍ജം മാത്രമേ ലോകത്തുള്ളൂ. അത് ഉപയോഗിക്കുന്നതിനനുസരിച്ച് കുറയുകയും ചെയ്യുമെന്ന് എച്ച്.എസ്.ബി.സി സംഘം ഓര്‍മ്മിപ്പിക്കുന്നു.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ നമ്മള് പ്രകൃതിയോട് ഇടപഴകുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഊര്ജവിഭവങ്ങളെക്കാള് കൂടുതല്‍ ഫലപ്രദമായ മറ്റ് വിഭവങ്ങള്‍ നമ്മള് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ എച്ച്.എസ്.ബി.സി മുന്നോട്ടുവച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല