റോതര്‍ഹാം : എസ്.എച്ച് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8,9,10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റോതര്‍ഹാമില്‍ നവീകരണ ധ്യാനം നടക്കും. സെന്റ്മേരീസ് പള്ളിയില്‍ നടക്കുന്ന ധ്യാനം പ്രശസ്ത ധ്യാനഗുരു ഡോ: ജോണ്‍ ദാസ് നേതൃത്വം നല്‍കും.
വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മുതല്‍ 9.00 വരെയും ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 വരെയും, ഞായറാഴ്ച്ച രാവിലെ 11.00 മുതല്‍ രാത്രി 8.00 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോഷി തോമസ് : 01709325898 , 07533432986
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല