1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011


കെയ്റ്റ് മിഡില്‍ടണിനെ പോലുള്ള ഒരാള്‍ ബ്രിട്ടനിലെ രാജകുടുംബത്തിലേക്ക് എത്തുമെന്നത് ഒരു തലമുറയ്ക്ക് മുമ്പ് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമായിരുന്നു. എന്നാല്‍ ഇന്ന് ക്ലാരന്‍സ് ഹൗസ് മാറിയിരിക്കുന്നു. ഭാവി രാജാവ് ഒരു സാധാരണക്കാരിയെ വിവാഹമാലോചിച്ചിരിക്കുന്നു. ബ്രിട്ടന്‍ പോസ്റ്റമോഡേണ്‍ കാലഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ വിവേചനങ്ങളും അതിരുകളും തകര്‍ക്കപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ മിക്ക കാര്യത്തിലും പുരോഗമന ചിന്താഗതി കാത്തുസൂക്ഷിക്കുന്ന രാജകുടുംബം ചിലകാര്യങ്ങളില്‍ ഇന്നും വളരെയധികം പിന്നിലാണ്. പ്രധാനമായും ആചാരങ്ങളുടേയും നിയമങ്ങളുടേയും കാര്യം വരുമ്പോള്‍ അവര്‍ തീര്‍ത്തും പഴയ ചിന്താഗതിക്കാരാകുന്നു.

വിന്‍ഡ്‌സോര്‍ ഫോള്‍ഡിലേക്കെത്തുന്ന ആദ്യ സാധാരണക്കാരിയാണ് കെയ്റ്റ്. അതുകൊണ്ടുതന്നെ മുമ്പ് വന്ന രാജകുമാരികള്‍ക്ക് തോന്നിയതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ കെയ്റ്റിന് അനുഭവപ്പെടും. പലശീലങ്ങളും കെയ്റ്റ് മാറ്റിവയ്‌ക്കേണ്ടിവരും. വെസ്റ്റ്മിനിസ്റ്ററിലെ ഗ്രീന്‍മൈല്‍ കൊട്ടാരത്തിലെത്തിയാല്‍ ഈ നവവധു ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

കെയ്റ്റ് എന്നുള്ള അറിയപ്പെടല്‍

കെയ്റ്റ് മിഡില്‍ടണ്‍ വിന്‍ഡ്‌സോര്‍ ഹൗസിലെത്തിയാല്‍ കെയ്റ്റിന്റെ ഔദ്യോഗിക നാമം ഹേര്‍ റോയല്‍ ഹൈനസ് ദ പ്രിന്‍സ് വില്യം ഓഫ് വെയ്ല്‍സ് എന്നായി മാറും. കാതറിന്‍ എന്നോ മാം എന്നാ ആയിരിക്കും മറ്റുള്ളവര്‍ അവരെ സംബോധന ചെയ്യുക. പക്ഷേ കെയ്റ്റ് എന്ന പേര് അത്രപെട്ടെന്ന് രാജകീയ നിലവാരത്തിലുള്ളതാക്കാന്‍ കഴിയില്ല. ലണ്ടനിലെ റോയല്‍ കറസ്‌പോണ്ടന്റെുകളെ ഈ പേര് പഠിപ്പിക്കാന്‍ ക്ലാരന്‍സ് ഹൗസ് ഉദ്യോഗസ്ഥര്‍ നന്നായി കഷ്ടപ്പെടേണ്ടിവരും.

വോട്ട്

സാങ്കേതികമായി രാജകുമാരിക്കും കുടുംബാംഗങ്ങള്‍ക്കും വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമായി കണക്കാക്കുമെന്നതിനാലും, നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തണമെന്നതിനാലും ഇവര്‍ വോട്ടുചെയ്യാറില്ല.

രാഷ്ട്രീയ പ്രവേശനം

മുകളില്‍ പറഞ്ഞ കാരണങ്ങള്‍കൊണ്ടുതന്നെ രാജകുടുംബത്തിലുള്ളവര്‍ക്കും ഇതും പാടില്ല.

വിശദപരിശോധനയില്‍ നിന്നും രക്ഷപ്പെടല്‍

പൊതുജനങ്ങള്‍ക്ക് നിര്‍ദയം കണ്ടാസ്വദിക്കാനും, അപഖ്യാതികള്‍ പ്രചരിപ്പിക്കാനുമുള്ള ഒന്നായി രാജകുടുംബാംഗങ്ങള്‍ മാറാറുണ്ട്. ഏഴ് വര്‍ഷമായി കെയ്റ്റ് മാധ്യമങ്ങളുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രയോജനവുമില്ലാത്ത കാര്യത്തിനുവരെ മാധ്യമങ്ങളില്‍ നിന്നു നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്ത് പരിചയവുമുണ്ട്. കെയ്റ്റിന്റെ കാര്യത്തിലാണെങ്കില്‍ അവര്‍ ഒരു സാധാരണക്കാരിയാണ്. സാധാരണക്കാരി എന്ന സ്ഥാനം ഏപ്രില്‍ 29 കെയ്റ്റ് ഒഴിവാക്കും. അതിനുശേഷം അവര്‍ ജനങ്ങള്‍ക്കുമുമ്പിലൊരു പ്രദര്‍ശന വസ്തുവാകുകയാണ്. അവര്‍ കെയ്റ്റിനെ എല്ലായ്‌പ്പോഴും വിശദമായി പരിശോധിക്കും. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ജനങ്ങളുടെ ശ്രദ്ധയുണ്ടായിരിക്കും.

ഏകാധിപത്യം

2008ല്‍ യോര്‍ക്കിലെ ഡ്യൂക്കായിരുന്ന ആന്‍ഡ്രൂ രാജകുമാരന്‍ ഒരു പ്രസ്താവന നടത്തുയിരുന്നു. രാജകുടുംബത്തില്‍പെട്ടവരെ വീട്ടിലെ ഏകാധിപതിയാവാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അത് വളരെ ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദാസ്പദമായ എന്തെങ്കിലും പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്യുക

കെയ്റ്റിന് അവരുടേതായ രാഷ്ട്രീയമുണ്ടാകും. സാമൂഹികവും ലൈഗികവുമായ നിലപാടുണ്ടാവും. എന്നാല്‍ വിവാഹത്തിനുശേഷം ഇത്തരം നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശം അവര്‍ക്കില്ല.

സെല്‍-ഫിഷിനെ ആഹാരമാക്കുന്നത്

ഭക്ഷ്യ വിഷബാധ ഭയന്ന് ബ്രിട്ടീഷ് രാജവംശത്തില്‍പെട്ടവര്‍ സെല്‍-ഫിഷിനെ ആഹാരമാക്കാറില്ല. അഥവാ കെയ്റ്റ് ഈ നിയമം ലംഘിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും.

ജോലി

രാജകുടുംബത്തിലെ ആരും ജോലി ചെയ്യാറില്ല. മുമ്പ് പാര്‍ട്ട് ടൈമില്‍ ഫാക്ടറില്‍ ജോലിചെയ്യാനുള്ള ചാള്‍സ് രാജകുമാരന്റെ നീക്കം തടഞ്ഞിരുന്നു. അതുപോലെ വെസക്‌സിലെ രാജകുമാരി സോഫിക്കും ജോലി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. 29കാരിയായ കെയ്റ്റിനും തന്റെ ജോലി ഉപേക്ഷിക്കേണ്ടിവരും.

ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഒപ്പ് രേഖപ്പെടുത്താന്‍ പാടില്ല

രാജകുടുംബത്തില്‍ പെട്ടവര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കല്ലാതെ ഒപ്പ് രേഖപ്പെടുത്താന്‍ പാടില്ല. അവരുടെ ഒപ്പ് അനുകരിക്കാനും കള്ള ഒപ്പ് ഇടാനും സാധ്യതയുള്ളതിനാലാണ് ഈ നിബന്ധന മുന്നോട്ടുവച്ചത്.

ഭക്ഷണം വേഗത്തില്‍ കഴിക്കുക

ഗ്രാന്‍മദര്‍ ഇന്‍ ലോയെക്കാള്‍ മെല്ലെ ആഹാരം കഴിക്കുന്ന സ്വഭാവമാണ് കെയ്റ്റിനുള്ളതെങ്കില്‍ അത് മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ അത്താഴപ്പട്ടിണി കിടക്കേണ്ടി വരും .രാജ്ഞി ഭക്ഷണം കഴിക്കുന്നത്‌ അവസാനിപ്പിച്ചാല്‍ കൂടെയുള്ളവരും നിര്‍ത്തണമെന്നാണ് ബ്രിട്ടനിലെ ആചാരം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.