ലണ്ടന്‍: യൂറോ മില്യണ്‍ ലോട്ടറിയടിക്കാനുള്ള ചാന്‍സ് ഇനി വര്‍ധിക്കും. യൂറോമില്യണ്‍ ലോട്ടറിയുടെ കാര്യത്തില്‍ പുതുതായി പ്രഖ്യാപിച്ച മാറ്റങ്ങള്‍ കൂടുതല്‍ ഭാഗ്യശാലികളെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച രണ്ടാം നറുക്കെടുപ്പ് ദിനമായി അവതരിപ്പിക്കുന്നതാണ് പുതിയ മാറ്റം. ഇത് ഉടന്‍ നിലവില്‍ വരികയും ചെയ്യും. ഇതോടൊപ്പം തന്നെ സമ്മാനങ്ങളുടെ എണ്ണവും, സമ്മാനത്തുകയും വര്‍ധിപ്പിക്കും.
ആസ്ത്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, അയര്‍ലെന്റ്, ലക്‌സംബര്‍ഗ്, പോര്‍ച്യുഗല്‍, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ 13വേ െ്രെപസ് ടയര്‍ സമ്പ്രദായം കൊണ്ടുവരും. ഇതുവഴി രണ്ടുനമ്പര്‍ ശരിയാവുകയാണെങ്കില്‍ 3പൗണ്ട് സമ്മാനമായി ലഭിക്കും.
പുതിയമാറ്റങ്ങള്‍ വഴി യൂറോപ്പില്‍ ഓരോ ആഴ്ചയും 4.6മില്യണ്‍ വിജയികളെയുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇത് 1.9മില്യണ്‍ ആയിരുന്നു. മെയ് 7 ശനിയാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുത്തിയ ടിക്കറ്റുകള്‍ വില്‍ക്കും. ആദ്യ നറുക്കെടുപ്പ് മെയ് 10 ചൊവ്വാഴ്ച നടക്കും. പുതിയ ടിക്കറ്റിന്റെ ഉദ്ഘാടനാഘോഷത്തിന്റെ ഭാഗമായി ആദ്യ നറുക്കെടുപ്പിലെ വിജയിക്ക് 85മില്യണ്‍ പൗണ്ട് സമ്മാനത്തുകയായി നല്‍കും.
2004ല്‍ യൂറോമില്യണ്‍ ലോട്ടറി നിലവില്‍ വന്നതിനുശേഷം ജനങ്ങളുടെ സഹകരണത്താല്‍ അത് ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സാധിച്ചെന്ന് കെംലോട്ട് യു.കെ ലോട്ടറീസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡിയാന്‍ തോംസണ്‍ അവകാശപ്പെടുന്നു. യു.കെയില്‍ ഒരുപാട് കോടീശ്വരന്‍മാരെ സൃഷ്ടിച്ചതുവഴി ജനങ്ങളുടെ ഇടയില്‍ ഇതിന് വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ കൂടുതല്‍ ആളുകളെ യൂറോ ലോട്ടറിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല