1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011

വന്ധ്യത കാരണം വിഷമിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ലോകത്തിലാദ്യത്തെ കൃത്രിമ സസ്തനി ബീജം ലബോറട്ടറിയില്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. ചുണ്ടലിയുടെ തകര്‍ന്ന വൃഷണത്തില്‍ നിന്നുണ്ടാക്കിയ ബീജം ആരോഗ്യമുള്ള പ്രത്യുല്‍പാദനകോശവുമായി ബീജസങ്കലനം നടത്തി പുതിയ എലിക്കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഇവര്‍ വിജയിച്ചു.

ഈ രീതി മനുഷ്യരുള്‍പ്പെടെയുള്ള മറ്റ് ജന്തുവിഭാഗങ്ങളുടെ കാര്യത്തില്‍ പരീക്ഷിക്കാനാണ് ഇവരുടെ നീക്കം. തങ്ങള്‍ സൃഷ്ടിച്ച ബീജം സുരക്ഷിതമായിരുന്നെന്ന് യൊകോഹാമ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഡോ. ടെക്ഹികോ ഒഗാവ അറിയിച്ചു.

നാച്വര്‍ എന്ന ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എലികളുടെ ബീജം നിര്‍മ്മിക്കുന്നതില്‍ വിജയിച്ച തങ്ങള്‍ പുരുഷ വന്ധ്യത ഇല്ലാതാക്കാന്‍ ഈ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുമെന്ന വാഗ്ദാനവും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.

ചുണ്ടെലികളില്‍ നടത്തിയ ഈ പരീക്ഷണം മനുഷ്യന്‍മാരുടെ കാര്യത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലെന്ന് ഷെഫ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. അലന്‍ പെസി പറയുന്നു. എന്നാല്‍ ഈ ചെറിയ വിജയം ബീജം എങ്ങിനെ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് മനസിലാക്കാന്‍ സാഹായിച്ചെന്നും ഇത് ചിലപ്പോള്‍ മനുഷ്യബീജം കൃത്രിമമായി നിര്‍മ്മിക്കുന്നതിനു വരെ സഹായകരമായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.