ജോയല്‍ ചെറുപ്ലാക്കില്‍
ഗില്‍ഫോര്‍ഡ്: യു.കെയിലെ പ്രവാസിജീവിതം മതിയാക്കി ഓസ്ട്രേലിയയിലേക്ക് പോകുന്ന ജോബി ഐപ്പിനും ഭാര്യ സീനാ ജോബിക്കും ഹോളി ഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്കി. ജോബി ഐപ്പും കുടുംബവും ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിനും, മലയാളി സമൂഹത്തിനും നല്കിയ സേവനങ്ങളെ അനുസരിച്ച് സി.എ ജോസഫ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മലയാളി സമൂഹത്തിന്റെ ഉപഹാരം സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തില്‍ മലയാളി സമൂഹവും ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പും നല്കിയ സ്നേഹാദരവിന് ജോബി ഐപ്പ് നന്ദി പ്രകാശിപ്പിച്ചു.
എല്ലാ നല്ല സംരംഭങ്ങള്‍ക്കും ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹം എന്നും ഐക്യത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമൂഹത്തിന്റെ സര്വ്വോതോന്മുഖമായ വളര്‍ച്ചയ്ക്ക് അത് അത്യന്താപേക്ഷിതമാണെന്നും ജോബി ഐപ്പും ഭാര്യ സീനാ ജോബിയും പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഓരോ ഭവനങ്ങളില്‍ നിന്നും തയ്യാറാക്കികൊണ്ടുവന്ന വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങളടങ്ങിയ ഡിന്നറും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് പ്രെയര്‍ കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, ഷിനുജോണ്, ബെറ്റ്സി ഷിനു എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല