ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയ ഇന്ത്യ-ആസ്‌ത്രേലിയ മല്‍സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം. തുടക്കം മുതല്‍ അവസാനം വരെ ആവേശം മുറ്റി നിന്ന വാശിയേറിയ മല്‍സത്തില്‍ അര്‍ധ സെഞ്ച്വറിനേടി ഇന്ത്യയെ വിജയത്തിലെത്തിച്ച യുവരാജ് സിങ് ആണ് കളിയിലെ താരം.സെമിഫൈനലില്‍ ഇന്ത്യ പാകിസ്താനെ നേരിടും.
ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തരെഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടി ക്യാപ്റ്റന്‍ റിക്കിപോണ്ടിങ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആസ്‌ത്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു.അശ്വിന്‍ ,സഹീര്‍ഖാന്‍ , യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
യുവരാജ്-റെയ്‌ന കൂട്ടുകെട്ട് നടത്തിയ മികച്ച മുന്നേറ്റമാണ് ഓസീസിനെ തകര്‍ത്ത് ഇന്ത്യയെ സെമിയിലെത്തിച്ചത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 18,000 റണ്‍സ് തികച്ച സച്ചിന്‍ (53) മികച്ച തുടക്കമിട്ടെങ്കിലും സെവാഗ് (15), കോഹ്‌ലി (24), ധോണി (7) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലെത്തിചെന്കിലും ഗംഭീറും (50) യുവരാജും (57) പിന്നീട് റെയ്‌നയും (34) ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ഇന്ത്യ ഓസീസിനെ തകര്‍ത്തു. പതിനാല് പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല