ബാങ്കോക്ക്: വടക്കുകിഴക്കന്‍ മ്യാന്മാറിലും തായ്ലന്റിലുമുണ്ടായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.25 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 28 പേര് മരിച്ചു. മ്യാന്മാറിലെ താലി ഗ്രാമത്തിലുണ്ടായ ഭൂചലനത്തിലാണ് 27 പേരാണ് മരിച്ചത്. ഇവിടെ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
തായ്ലന്റില് ഭൂചലനത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടം ഇടിഞ്ഞുവീണാണ് മരിച്ചു. ഭൂചലനത്തിന്റെ ശക്തിയില്‍ നിരവധി സംന്യാസി മഠങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടവര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
തായ്ലന്‍ഡിനോടും ലാവോസിനോടും അടുത്തുള്ള പ്രദേശമാണു പ്രഭവകേന്ദ്രമെന്ന് യു.എസ്.ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി മ്യാന്മര് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ അഞ്ചോളം സന്യാസിമഠങ്ങള്‍ തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല