ബോള്‍ട്ടണ്‍ ഫണ്‍വര്‍ത്ത് ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനവും വിശുദ്ധവാര തിരുകര്‍മ്മങ്ങളും ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. പാലക്കാട് സിനായ് ആശ്രമത്തിലെ ഫാ.ബെന്നി പീറ്റര്‍ വെട്ടിക്കാനിക്കുടി, കുളത്തുവയല്‍ ആശ്രമത്തിലെ സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ സ്റ്റെനി തുടങ്ങിയവര്‍ ചേര്‍ന്ന് നയിക്കുന്ന വാര്‍ഷിക ധ്യാനത്തോടെയാണ് വിശുദ്ധ വാരാചരണങ്ങള്‍ക്ക് തുടക്കമാവുക.
15-ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9.30 വരെയും 16-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5.45 വരെയും 17-ാം തിയ്യതി ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയുമാണ് വാര്‍ഷിക ധ്യാനം നടക്കുക. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 10.30ന് ആരംഭിക്കും. ഫാ.ബാബു അപ്പാടന്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. ഏപ്രില്‍ 21-ാം തിയ്യതി പെസഹാ വ്യാഴാഴ്ച തിരുകര്‍മ്മങ്ങള്‍ രാത്രി 7.30ന് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, കാലുകഴുകല്‍ ശുശ്രൂഷ, വചന പ്രഘോഷണം, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയ ശുശ്രൂഷകള്‍ ഫാ.ഐവാന്‍ മുത്തനാട്ട് കാര്‍മ്മികനായിരിക്കും.
ഏപ്രില്‍ 22 ദുഃഖവെള്ളി തിരുകര്‍മ്മങ്ങളും ദുഃഖ ശനിയാഴ്ച തിരുകര്‍മ്മങ്ങളും ഫാണ്‍വര്‍ത്ത് ചര്‍ച്ച് സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗറിസ് ചര്‍ച്ചിലാവും നടക്കുക. വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന പീഡനാനുഭവ ശുശ്രൂഷയിലും കുരിശിന്റെ വഴിയിലും ഫാ.ഐവാന്‍ മുത്തനാട്ട് മുഖ്യ കാര്‍മ്മികത്ത്വം വഹിക്കും.
ദുഃഖ ശനി തിരുകര്‍മ്മങ്ങള്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 24 മാര്‍ച്ച് ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ 11.30ന് ഫാ.ബാബു അപ്പാടന്റെ മുഖ്യകാര്‍മ്മികത്വത്തല്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും വൈകുന്നേരം 6.45ന് ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ബി.കെ.സി.സി.യുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടത്തപ്പെടുന്നു. വലിയ നോമ്പിന്റെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ഷിക ധ്യാനത്തിലും വിശുദ്ധവാര തിരുകര്‍മ്മങ്ങളിലും പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.ബാബു അപ്പാടന്‍, വികാരി ഫാ.മൈക്കിള്‍ ഫ്‌ളെമിംങ്ങ്, ട്രസ്റ്റി ജോബോയി ജോസഫ് തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
തിരുകര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിയുടെ വിലാസങ്ങള്‍:
1. Our Lady of Lourdes Church, 275 Plodder Lane, Fanworth, Bolton, BL4OBR.
2. St.Gregory’s Church , Church Street, Fanworth, BL48AQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല