നടി ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തും വേര്‍പിരിയുന്നു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ ദമ്പതികളെ വിവാഹമോചനത്തിലെത്തിച്ചിരിയ്ക്കുന്നത്.എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ ദിവസമെത്തിയ ജ്യോതിര്‍മയിയും നിഷാന്തും ഉഭയകക്ഷി സമ്മതപ്രകാരം ഡൈവോഴ്‌സിന് ഒപ്പിട്ടുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു.
പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2004 ലാണ് ജ്യോതിര്‍മയിയും നിഷാന്തും വിവാഹിതരാകുന്നത്.
മീശമാധവനിലെ തകര്‍പ്പന്‍ ഐറ്റം നമ്പറാണ് ജ്യോതിര്‍മയിയെ തിരക്കുള്ള താരമായി മാറ്റിയത്. ഒട്ടേറെ മികച്ചകഥാപാത്രങ്ങളും ജ്യോതിയ്ക്ക് ലഭിച്ചിരുന്നുയ 2002ല്‍ ഭവം എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. കുറഞ്ഞ കാലംകൊണ്ട് ഗാമര്‍ വേഷങ്ങളിലൂടെ തമിഴിലും പേരെടുത്തു.
കതൃക്കടവ് കളരിക്കല്‍ സരസ്വതി ഉണ്ണിയുടെയും പരേതനായ ജനാര്‍ദന ഉണ്ണിയുടെയും മകളാണ് ജ്യോതിര്‍മയി. നാദസ്വരവിദ്വാന്‍ അമ്പലപ്പുഴ ശങ്കരനാരായണപണിക്കരുടെ മകന്‍ ടി.എസ്. ഹരികുമാറിന്റെ മകനാണ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ കൂടിയായ നിഷാന്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല