ലണ്ടന്‍: പോര്‍ച്യുഗലിന് ധനസഹായം നല്കാന് ബ്രിട്ടീഷ് നികുതിദായകര്‍ 6ബില്യണ്‍ പൗണ്ട് നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. പോര്‍ച്യുഗലിലെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന് നടത്തിയ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പങ്കെടുത്തിരുന്നു. പോര്ച്യുഗലിനെ പാപ്പരത്വത്തില്‍ നിന്നും രക്ഷിക്കാനുള്ള തീരുമാനങ്ങളും ഉച്ചകോടിയില്‍ കൈക്കൊണ്ടിരുന്നു. ഇത് ബ്രിട്ടനിലെ ഒരു കുടുംബത്തിന് 300പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പോര്‍ച്യുഗീസ് പ്രധാനമന്ത്രി ജോസ് സോക്രേറ്റ്സ് രാജിവച്ചതൊടെ രാജ്യത്തിന് സാമ്പത്തികസഹായം നല്‍കേണ്ടത് അനിവാര്യമാവുകയായിരുന്നു.സോക്രേറ്റ്സ് അവതരിപ്പിച്ച കഠിനമായ ബജറ്റ് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്.
പോര്ച്യുഗീസിന് വന്‍ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കരാര്‍ കഴിഞ്ഞവര്‍ഷമാണ് ലേബര്‍ ചാന്‍സലര്‍ അലിസ്റ്റര്‍ ഡാര്‍ലിങ് ഒപ്പുവച്ചത്. 2013വരെ യു.കെയ്ക്ക് കോടിക്കണക്കിന് പൗണ്ടിന്റെ ബാധ്യതയാണ് അതുണ്ടാക്കിയിരിക്കുന്നത്. സ്റ്റബിലിറ്റി ഫണ്ടിലെ 53ബില്യണ്‍ പൗണ്ടില്‍ നിന്നും 33ബില്യണ്‍ പൗണ്ട് മാറ്റിനിര്‍ത്തി ശേഷിക്കുന്നത് അയര്‍ലണ്ടിന് സഹായമായി നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ തുക മുഴുവന്‍ പോര്ചുഗീസിന് നല്കുകയാണെങ്കില് അവര്‍ ഉദാസീനത കാട്ടിയാല്‍ ബ്രിട്ടന് 4.5ബില്യണ്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാവും. ഇതുകൂടാതെ 1.5ബില്യണ്‍ പൗണ്ട് ബ്രിട്ടന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിലേക്ക് നല്‍കേണ്ടതുണ്ട്.
ഇതൊക്കെകൂടി ബ്രിട്ടന്റെ പിരിവ് 6ബില്യണ്‍ പൗണ്ടാക്കും. ഇങ്ങനെവരികയാണെങ്കില്‍ ബ്രിട്ടനിലെ ഓരോ സ്ത്രീയും, പുരുഷനും, കുട്ടിയും 100പൗണ്ട് നല്‍കേണ്ടിവരുമെന്നാണ് ഓപ്പണ്‍ യൂറോപ്പിന്റെ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല