ബോളിവുഡിലെ മിക്ക സുന്ദരികളും ഷാരൂഖാന്റെ നായികമാരായെത്തിയിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് സെക്സി സ്റ്റാര്‍ കത്രീനമാത്രം ഇതുവരെ ഷാരൂഖിന്റെ നായികയായിരുന്നില്ല. എന്നാല്‍ ഈ കുറവ് നികത്തിക്കൊണ്ട് കത്രീന കെയ്ഫ് ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്നു.
മുന്‍കാമുകനായ സല്‍മാനും ഷാരൂഖും തമ്മിലുള്ള ശീതയുദ്ധം കാരണമാണ് കത്രീന ഷാരൂഖിനൊപ്പം അഭിനയിക്കാതിരുന്നതെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്രീനയുടെ പിറന്നാല്‍ ആഘോഷവേളയില്‍ സല്‍മാനും ഷാരൂഖം പരസ്യമായി ഏറ്റുമുട്ടിയിരുന്നു. അതിന്ശേഷം ഇവര്‍ പരസ്പരം കാണുമ്പോള്‍ മുഖത്തുപോലും നോക്കാതെ നടക്കുകയാണ് പതിവ്.
ഇപ്പോള്‍ സല്‍മാനും കത്രീനയും അകന്നു. അതുകൊണ്ട് തന്നെ ഷാരൂഖിന്റെ നായികയാവാനുള്ള ക്ഷണം കത്രീന സ്വീകരിക്കുകയും ചെയ്തു. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പുതിയ താരജോഡികള്‍ അരങ്ങേറ്റം കുറിക്കുന്നത്. യാഷ് ചോപ്രയുടേതാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍തന്നെ ആംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സ്ക്രിപ്റ്റ് കത്രീനയ്ക്ക് വളരെയേറെ ഇഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല