കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത പുറത്തുവന്നു. ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അടുത്തവര്‍ഷത്തോടെ അംഗീകാരം ലഭിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതാണ് മനുഷ്യരിലും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് പിന്‍ബലമായത്.
ആരോഗ്യമുള്ള ഗര്‍ഭപാത്രം ദാതാവില്‍ നിന്നും സ്വീകര്‍ത്താവിലേക്ക് മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത്. കുട്ടികളില്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇത് സഹായകമാവുക. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നവര്‍ക്കും മാരകമായ അസുഖങ്ങളെതുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്കും പുതിയ സംവിധാനം ഉപകാരം ചെയ്യും.
ഗര്‍ഭപാത്രം മാറ്റിവെക്കല്‍ രംഗത്തെ പ്രശസ്തരായ സ്വീഡനിലെ ഗോതന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി പ്രോഫ. മാസ് ബ്രാന്‍സ്‌റ്റോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തി പുതിയ നിഗമനത്തിലെത്തിയത്. എലികളിലും ചെമ്മരിയാടുകളിലും പന്നികളിലും ഇവര്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. ആദ്യമായി 2000ത്തില്‍ സൗദി അറേബ്യയിലായിരുന്നു ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ദാതാവിന്റെ ഗര്‍ഭപാത്രം നശിക്കുകയായിരുന്നു.
കുട്ടികളില്ലാത്തവര്‍ക്ക് ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ഏറെ ഗുണം ചെയ്യുമെന്ന് യു.കെയിലെ സൂസന്‍ സീനന്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജീവിതത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കുന്നതാണ് സംവിധാനമെന്നും ഗര്‍ഭപാത്രം മാറ്റിവെക്കുമ്പോഴുണ്ടാകുന്ന ചെറിയ വീഴ്ച്ചകള്‍ പോലും വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല