1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011

2050 ആകുമ്പോഴേക്കും അമേരിക്കയില്‍ വെള്ളക്കാരുടെ എണ്ണം കുറയുമെന്ന് ഔദ്യോഗകി രേഖകള്‍ വ്യക്തമാക്കുന്നു. മറ്റ് വംശങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം അമേരിക്കയിലെ വെള്ളക്കാരുടെ എണ്ണത്തെ കടത്തിവെട്ടുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

2000നും 2010നും ഇടയ്ക്ക് അമേരിക്കയില്‍ നടന്ന ജനന നിരക്കാണ് ഇക്കാര്യത്തിലേക്ക് വെളിച്ചം വീശുന്നത്. ഈ കാലയളവിനുള്ളില്‍ നടന്ന 90 ശതമാനം ജനനങ്ങളും ഹിസ്പാനിക്, കറുത്ത വംശജര്‍, ഏഷ്യക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടുണ്ട്. അടുത്ത നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതിയോളമായി ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ പ്രധാനപ്പെട്ട പത്തുസംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള കുട്ടികളില്‍ പകുതിയിലധികവും വെള്ളക്കാരല്ലാത്തവരാണ്. മിസിസിപ്പി, ജോര്‍ജി., മേരിലാന്‍ഡ്, ഫ്‌ളോറിഡ, അരിസോണ, നെവേഡ, ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂമെക്‌സിക്കോ, ഹവായി എന്നീ സംസ്ഥാനങ്ങളാണ് അവ. യു.എസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനവും വെള്ളക്കാരായിരുന്നു. എന്നാല്‍ 2000ത്തില്‍ ഇത് 69 ശതമാനമായിരുന്നു. ഹിസ്പാനിക് വംശജരുടെ എണ്ണത്തില്‍ 13 മുതല്‍ 16 ശതമാനം വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന കൂട്ടരാണ് ഹിസ്പാനിക്കുകള്‍. കുടിയേറ്റവും ഉയര്‍ന്ന ജനന നിരക്കുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.