പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലവര്‍ധനവും മൂലം ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത.വെറും 26500 പൌണ്ട് മുതല്‍ വിലയുള്ള വീടുകള്‍ യു കെ യില്‍ ഉണ്ടെന്ന വാര്‍ത്ത നമ്മുടെയൊക്കെ മനം കുളിര്പ്പിക്കുമെന്നു തീര്‍ച്ച. യു.കെയില്‍ ഏറ്റവും ചെലവു കുറഞ്ഞ രീതിയില്‍ ജീവിക്കാന്‍ സൗകര്യങ്ങളുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.
40,000 പൗണ്ടിനും താഴെ വിലയ്ക്ക് വീടുകള്‍ ലഭ്യമാകുന്ന പത്തോളം സ്ട്രീറ്റുകള്‍ ഇംഗ്ലണ്ടിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ജീവിക്കാന്‍ ഏറ്റവും സൗകര്യപ്രദം ബേണ്‍ലി ആണെന്നും വ്യക്തമായിട്ടുണ്ട്. ലങ്കാഷെയറിലെ ആങ്കിള്‍ സ്ട്രീറ്റില്‍ വസ്തുക്കള്‍ക്ക് വില 32,400 പൗണ്ടിനടുത്താണ്. 2010ല്‍ ഈ സ്ഥലത്തെ ഒരു കെട്ടിടം 26,500 പൗണ്ടിനാണ് വിറ്റുപോയത്.
ഈ ടൗണിലെ ആകെ ജനസംഖ്യ 80000 മാത്രമാണ്. മൗണ്ട്യന്‍ ആഷിനടുത്തുള്ള ഫെംഹില് ആണ് ചെലവുകുറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ സ്ഥലം. ഇവിടെ ഭവനങ്ങള്‍ക്ക് ഏകദേശം 32,700 പൗണ്ടിനടുത്തേ വിലവരൂ. എന്നാല്‍ തെക്കന്‍ ഇംഗ്ലണ്ടിലെ പ്രദേശങ്ങളൊന്നും തന്നെ ചിലവുകുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ വന്നിട്ടില്ല.
എംവുഡ് സ്ട്രീറ്റ്, സ്പെന്‍സര്‍ സ്ട്രീറ്റ്, കോള്‍വില്ലെ സ്ട്രീറ്റ് എന്നിവയും ചെലവുകുറഞ്ഞ താമസസ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവിടെ കെട്ടിടങ്ങളുടെ വില 40,000 പൗണ്ടിനും താഴെയേ വരൂ. ജീവിതച്ചെലവ് കുറവായ ആദ്യ അഞ്ച് സ്ട്രീറ്റുകള്‍ വടക്കുകിഴക്കന്‍ ഭാഗത്തും രണ്ടെണ്ണം വേല്സിലുമാണ്.
താഴെക്കൊടുത്തിരിക്കുന്ന മാപ്പില്‍ നിന്നും വിലകുറഞ്ഞ വീടുകളുള്ള പ്രദേശങ്ങളുടെ ഏകദേശരൂപം കിട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല