1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011


സ്വാന്‍സി മലയാളി അസോസിയേഷന്‍റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കാഡന്‍ ബങ്ക് ഹൗസില്‍ നടന്നു.പ്രസിഡന്‍റ് ജോജി തോമസ് അധ്യക്ഷതവഹിച്ചു.

സെക്രട്ടറി ബിജു.പി. മാത്യു പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ തങ്കച്ചന്‍ ജേക്കബ് കണക്കും അവതരിപ്പിച്ചു.പുതിയ പ്രസിഡന്‍റായി ടോമി ജോസഫിനെ തെരഞ്ഞെടുത്തു. ബൈജു ജേക്കബ്-വൈസ് പ്രസിഡന്‍റ്, ബിജു വിതയത്തില്‍- സെക്രട്ടറി, റെജി ജോസ്-ജോയിന്‍റ് സെക്രട്ടറി, ജേക്കബ് ജോണ്‍-ട്രഷറര്‍, ബിജു പി മാത്യു, ജോജി ജോസ്,തങ്കച്ചന്‍ ജേക്കബ്, ബിന്‍സു വി. ജോണ്‍, ടോമി ജോര്‍ജ്, ആന്‍ഡ്രൂസ് മാവുങ്കല്‍, സാജു ശിവാജി, സിബി ജോണ്‍, ഷാജി ജോസഫ്-കമ്മിറ്റി അംഗങ്ങള്‍.
കുട്ടികളുടെ വിവിധ കലാപരിപാടികളും യോഗത്തോടനുബന്ധിച്ച് നടന്നു.പുതിയ പ്രസിഡന്‍റ് ടോമി ജോസഫ് പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.