1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011

സമയം അവസാനിച്ചു; ആകെ 1373 നാമനിര്‍ദേശ പത്രികകള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ സമയം അവസാനിച്ചു. ആകെ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇന്നെലെ മാത്രമായി 612 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും.

ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട്ടിലും. കഴിഞ്ഞ തവണത്തേക്കാള്‍ നൂറ് പത്രികകള്‍ ഇത്തവണ കൂടുതല്‍ സമര്‍പ്പിക്കപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം 1273 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, നെന്മാറയില്‍ എം.വി രാഘവന്‍, കണ്ണൂരില്‍ എ.പി അബ്ദുള്ളക്കുട്ടി, ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍, ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ച പ്രമുഖര്‍.

വോട്ടു രേഖപ്പെടുത്തുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഓരോ വീട്ടിലും നേരിച്ചെത്തി വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ്പുകള്‍ നല്‍കും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ സ്ലിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് സ്ലിപ്പുകള്‍ നേരിട്ട് വിതരണം ചെയ്യുന്നത്. മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത് ചെയ്തിരുന്നത്.

ആകെ സമര്‍പ്പിച്ച പത്രികകള്‍ ജില്ല തിരിച്ച്

കോഴിക്കോട് 161

തിരുവനന്തപുരം 153

മലപ്പുറം 146

എറണാകുളം 130

തൃശ്ശൂര്‍ 126

കണ്ണൂര്‍ 119

പാലക്കാട് 115

കൊല്ലം 95

ആലപ്പുഴ 87

കോട്ടയം 80

കാസര്‍കോട് 54

ഇടുക്കി 53

പത്ത നംതിട്ട 50

വയനാട് 23

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.