1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2011


റിയാദ്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുള്ള മലയാളി കുഞ്ഞ് മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി കൊല്ലത്തൊടി അന്‍വര്‍-സൗബീന ദമ്പതികളുടെ ഇളയ മകന്‍ അബിന്‍ ഷായാണ് മരിച്ചത്. ബത്ഹക്ക് സമീപം പഴയ സനാഇയയിലെ ഫ്‌ളാറ്റിലെ കുളിമുറിയില്‍ ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. വെള്ളം നിറച്ചുവെച്ച ബക്കറ്റിലേക്ക് കുഞ്ഞ് തലകുത്തി വീഴുകയായിരുന്നുവത്രെ. മാതാപിതാക്കള്‍ ഓടിയെത്തി ബക്കറ്റില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു.

പ്രാഥമിക ശശ്രൂഷ നല്‍കി സുഹൃത്ത് കോഴിക്കോട് സ്വദേശി ഷാജിയുടെ സഹായത്തോടെ അല്‍ ഫലാഹ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികില്‍സ നല്‍കി. രണ്ടുമണിക്കൂറിന് ശേഷം ആരോഗ്യം വീണ്ടെടുത്തതോടെ തിരിച്ചുവീട്ടിലേക്ക് മടങ്ങിയെങ്കിലും വൈകീട്ട് നാലരയോടെ കുട്ടി വീണ്ടും അവശനിലയിലാവുകയായിരുന്നു. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ മരിക്കുയായിരുന്നു.

മൃതദേഹം അല്‍ ഫലാഹ് ആശുപത്രി മോര്‍ച്ചറിയില്‍. റിയാദില്‍ തന്നെ മറവുചെയ്യും. 16വര്‍ഷമായി റിയാദിലുള്ള അന്‍വര്‍ ട്രൈസ്റ്റാര്‍ എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ദമ്പതികളുടെ മൂത്ത മകന്‍ ഡാനിഷ് (6) റിയാദ് മോഡേണ്‍ സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.