ഇംഗ്ലണ്ടിന്റെ ലോകകപ്പ് സെമിഫൈനല്‍ പ്രതീക്ഷകള്‍ പച്ചതൊട്ടില്ല. സ്വപ്‌നങ്ങളുടെ കടലോരത്ത് പന്തേറിന്റെ കരവിരുതും റണെ്ണാഴുക്കിന്റെ അജയ്യതയും വിളക്കിച്ചേര്‍ത്ത് ആതിഥേയരായ ശ്രീലങ്ക ആധികാരിക ജയത്തോടെ വിശ്വമേളയുടെ അവസാനനാലിലേക്ക് ചുവടുവെച്ചു.
കളിയുടെ പ്രയോക്താക്കളായ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ പ്രതീക്ഷകളുടെ ക്രീസില്‍നിന്ന് കാതങ്ങള്‍ മാറ്റിനിര്‍ത്തി പടനയിച്ച ലങ്ക പത്തുവിക്കറ്റിന്റെ ഗംഭീര ജയം കുറിച്ചാണ് സെമിഫൈനലില്‍ ഇടമുറപ്പിച്ചത്. ചൊവ്വാഴ്ച കൊളംബോയില്‍ നടക്കുന്ന സെമിയില്‍ ന്യൂസിലന്‍ഡാണ് ശ്രീലങ്കയുടെ എതിരാളികള്‍.
ഓപണര്‍മാരായ തിലകരത്‌നെ ദില്‍ഷനും (108 നോട്ടൗട്ട്) ഉപുല്‍ തരംഗയും (102 നോട്ടൗട്ട്) നേടിയ സെഞ്ച്വറികളിലാണ് ലങ്കയുടെ പത്തരമാറ്റ് ജയം. 63 പന്ത് ബാക്കിയിരിക്കെയാണ് പ്രേമദാസ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ ആവേശത്തിലാഴ്ത്തി ലങ്ക വിജയഭേരി മുഴക്കിയത്. ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല