ഹാരി രാജകുമാരന് ട്രെക് മാസികയുടെ മുഖചിത്രത്തിലെത്തുന്നു. മേയ് ലക്കം ഇറങ്ങുന്ന മാസികയിലാണ് ഹാരിയുടെ മുഖചിത്രമുള്ളത്. പരിക്കുപറ്റിയ സൈനികരോടൊപ്പം നോര്‍ത്ത് പോളിലേക്കുള്ള ഹാരിയുടെ യാത്രയാണ് ട്രെക് മാസികയില്‍ പ്രതിപാദിക്കുക.
താന്‍ രക്ഷാധികാരിയായിട്ടുള്ള ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാരി യാത്ര നടത്തുന്നത്. ലോംഗെര്ബെന്നിലെ ഗ്രൂപ്പ് ബേസ്ക്യാമ്പിലെത്തുന്നതോടെ ഹാരിയുടെ പരിശീലനത്തിന് തുടക്കമാകും. മൈനസ് 60 ഡിഗ്രിയിലും കുറവ് തണുപ്പുള്ള സ്ഥലത്തേക്കായിരിക്കും ഹാരിയുടെയും കൂട്ടരുടേയും ആദ്യ പര്യടനം.
പ്രതിരോധ രംഗത്തേക്ക് എത്തുന്ന ഓരോരുത്തരോടും രാജ്യത്തിനുള്ള കടപ്പാട് വ്യക്തമാക്കാനാണ് തന്റെ പര്യടനമെന്ന് ഹാരി പറഞ്ഞു. ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്ന പലരും അംഗവൈകല്യത്തോടെയാണ് തിരിച്ചെത്തുന്നതെന്നും ശാരീരികമായും മാനസികമായും ഇത് അവരെ ബാധിക്കുന്നുണ്ടെന്നും ഹാരി വ്യക്തമാക്കി. ആരോഗ്യശുശ്രൂഷയ്ക്കും നഷ്ടപരിഹാരത്തിനും അപ്പുറത്തായി ഇവര്‍ക്ക് വേണ്ടത് പരിഗണനയാണെന്നും ഹിലരി പറഞ്ഞു.
വിവിധ തരത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരായിരിക്കും ഹാരിക്ക് കൂട്ടായി പര്യടനത്തിലുണ്ടാവുക. ക്യാപ്റ്റിന് മാര്ട്ടിന് ഹെവിറ്റ്, ക്യാപ്റ്റന്‍ ഗേ ഡിസ്നി, സെര്‍ജന്റ് സ്റ്റീവ് യംങ്, വാന്‍ ഗാസ് എന്നിവരാണ് ഹാരിയുടെ കൂടെയുണ്ടാവുക. ഇങ് സോല്ഹം ആണ് പര്യടനത്തെ നയിക്കുന്നത്. ഗൈഡ് ഹെന്റി കുക്ക്സണും ചാരിറ്റി ഫൗണ്ടര്‍മാരായ എഡ്വേര്‍ഡ് പാര്‍ക്കര്‍, സിമ്മോണ്‍ ഡഗ്ലിഷ് എന്നിവരും ഹാരിയുടെ സംഘത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല