ടോക്കിയോ: ഭൂകമ്പവും സുനാമിയും നല്‍കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമാകാത്ത ജപ്പാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന്റെ വടക്കു കിഴക്കന്‍ തീരത്താണ് ഉണ്ടായത്. തീരപ്രദേശത്തു നേരിയ തോതില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ പുതുതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
രാജ്യത്ത് മാര്‍ച്ച് 11നുണ്ടായ അതി ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും 10,000ത്തിലധികം പേരാണ് മരിച്ചത്. ആയിര കണക്കിനു പേരെ കാണാതായിരുന്നു. ഈ ഭൂകമ്പത്തില്‍ തകര്‍ന്ന തുറമുഖനഗരമായ സെന്‍ഡായിയിലാണ് വീണ്ടും സുനാമിയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരിക്കുന്നത്. മിയാഗി തീരത്ത് 50 സെന്റിമീറ്റര്‍ ഉയരത്തിലുള്ള സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് അധികൃതരുടെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല