1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2011

സ്തനാര്‍ബുദം തടയാന്‍ ഉപകരിക്കുന്ന ഗുളിക വികസിപ്പിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഇതിനായുള്ള ഗവേഷണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഉടനെ തന്നെ ഇത് വികസിപ്പിക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സ്തനാര്‍ബുദം തടയാനുള്ള എളുപ്പമാര്‍ഗ്ഗം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്തനാര്‍ബുദം തടയുന്ന ചില മരുന്നുകള്‍ വിപണിയിലുണ്ട്. എന്നാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല എന്‍.എച്ച്.എസ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരം മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ചും പാര്‍ശ്വഫലങ്ങളെക്കുറിച്ചും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകളെക്കറിച്ച് പഠിക്കാന്‍ വിദഗ്ധരെ നിയോഗിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

പത്തില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. സ്തനത്തിന്റെ സാന്ദ്രതയാണ് ഇതിനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. ഏതെല്ലാം മരുന്നുകള്‍ ഉപയോഗിക്കണമെന്നും ആര്‍ക്കെല്ലാം ഇതിന്റെ ഉപയോഗം ലഭിക്കും എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കുകയാണെന്ന് ലാന്‍സെറ്റ് ഓങ്കോളജി റ്റുഡേ പറയുന്നു.

ടമോക്‌സിഫെന്‍ അടക്കമുള്ള ചില മരുന്നുകള്‍ സ്തനാര്‍ബുദം തടയാന്‍ ഉപകരിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ക്വീന്‍മേരിയിലെ കാന്‍സര്‍ റിസര്‍ച്ച് പ്രൊഫ.ജാക് കുസിക്ക് പറയുന്നു. എന്നാല്‍ ഏതെല്ലാം സ്ത്രീകളില്‍ ഇത് ഫലപ്രദമാകും എന്നതിനെക്കിറിച്ച് ഇനിയും പഠനം നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.