ബെല്‍ഫാസ്റ്റ് :ഫാള്‍സ് റോഡിലെ സെന്റ് പോള്‍സ് പള്ളിയിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 17ന് വൈകുന്നേരം നാലിന് നടക്കും.കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടായരിക്കും.
18മുതല്‍ 20 വരെ പാലാ അഡാര്‍ട്ട് ഡയറക്ടറും കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല് നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം നടക്കും. വൈകുന്നേരം ആറുമുതല്‍ ഒന്‍പതുവരെയാണ് സമയം.
പെസഹാവ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍ . ദുഃഖവെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പിഡാനുഭവ ചരിത്ര വായന, തുടര്‍ന്ന് കുരിശിന്റെ വഴി.
23-ആം തീയതി രാത്രി 11ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതന് ചാപ്ലൈന്‍ ഫാ. ആന്റണി പെരുമായന് എല്ലാ വിശ്വാസികളെയും സ്വാഗതംചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല