1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2011


മാഞ്ചെസ്റ്റര്‍: ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാഞ്ചെസ്റ്ററില്‍ ഉജ്വല തുടക്കം ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ മാഞ്ചെസ്റ്ററിലെ അപ്പോളോ തീയറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഗാന ഗന്ധര്‍വന്‍ പത്മമശ്രീ ഡോ.കെ ജെ യേശുദാസ്‌ ഉത്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു . ആഗോള ചെയര്‍മാന്‍ സാബു കുര്യന്‍ അധ്യഷത വഹിച്ച സമ്മേളനത്തില്‍ ഗായിക സുജാത, വിജയ്‌ യേശുദാസ്‌, ശ്വേത എന്നിവരും, ജോണ്‍ ലിയ എം .പി. ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ആഗോള ഭാരവാഹികളായ അഡ്വക്കേറ്റ്‌ സാജു കണ്ണമ്പള്ളി (അമേരിക്ക),ട്രഷറര്‍ സ്റ്റാനീ ഇമ്മാനുവേല്‍, കണ്‍വീനര്‍ ജിന്റോ ജോസഫ്‌ എന്നിവരും സന്നിഹിതര്‍ ആയിരുന്നു.

നിലവില്‍ ഇരുപത്തി രണ്ടു രാജ്യങ്ങളില്‍ യുനിട്ടുകള്‍ ഉള്ള ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ലോകമെമ്പാടുമുള്ള പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും പിറന്ന നാടുമായുള്ള മലയാളിയുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്ന ചാലക ശക്തി ആയി പ്രവര്‌തികുമെന്നും ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു . വിവിധ രാജ്യങ്ങളുടെ പ്രതിനിതികള്‍ ആയ ഡോ . സിറിയക്‌ മേപ്രയില്‍ ,ഷാജി വരക്കുടി , ബേബി പെരേപ്പാടന്‍ , ജോണ്‍സന്‍ , ഡോ സിബി വേകത്താനം,അലക്‌സാണ്ടര്‍ , ഉണ്ണി തുടങ്ങിയവരും സന്നിഹിതരായിരുന്നു .

സമ്മേളനത്തെ തുടര്‍ന്ന്‌ ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ പ്രഘ്യാപിച്ച ലൈഫ്‌ ടൈം അചീവ്‌മെന്റ്‌ അവാര്‍ഡ്‌ യേശുദാസിനും, സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ്‌ സുജാതക്കും സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച ജോസ്‌ മാവേലി, ഡോ കനകപ്രഭ, തോമസ്‌ വാരികാട്ട്‌ എന്നിവര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ അവാര്‍ഡ്‌ ദാനവും നടന്നു. യുകെയിലെ പ്രമുഘാ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഗാന ഗന്ധര്‍വനും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവയും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.