മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സ്നേഹ. എന്നാല്‍ ആദ്യ ചിത്രത്തിനുശേഷം സ്നേഹ പൂര്‍ണമായും തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുയായിരുന്നു. പിന്നീട് വല്ലപ്പോഴും മലയാളത്തിലൊന്നു പ്രത്യക്ഷപ്പെട്ട് പോകുന്നതൊഴിച്ചാല്‍ സ്നേഹ തമിഴകത്തിന്റെ പുഞ്ചിരിയുടെ രാജകുമാരി തന്നെയാണ്.
മലയാളം, തമിഴ് എന്നിവകൂടാതെ ചില തെലുങ്ക് , കന്നഡ ചിത്രങ്ങളിലും സ്നേഹ മുഖം കാണിച്ചിരുന്നു. എന്നാല്‍ സ്നേഹ തെന്നിന്ത്യന്‍ സിനിമകളുടെ അതിര്‍ത്തി വിട്ട് ബോളിവുഡിന്റെ മായാലോകത്തേക്ക് പ്രവേശിക്കുകയാണിപ്പോള്‍.
ബോളിവുഡിലെ അരങ്ങേറ്റം തന്നെ നസ്റുദ്ദീന്‍ ഷായോടൊപ്പമാണ്. രേവതി വര്‍മ്മ സംവിധാനം ചെയ്യുന്ന മാഡ് ഡാഡ് എന്ന ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷായുടെ ഭാര്യയായാണ് സ്നേഹയെത്തുന്നത്.
1980കളിലെ സ്ത്രീകളുടെ പ്രതീകമായിട്ടായിരിക്കും ചിത്രത്തില്‍ സ്നേഹ പ്രത്യക്ഷപ്പെടുക. നസ്റുദ്ദീന്‍ ഷായൊടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് ഈ സുന്ദരി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്രവലിയ അവസരം ലഭിക്കൂ എന്നാണ് നടി പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല