ഗ്ലാസ്‌ഗോ: യു.കെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പണ്ടാരശ്ശേരി ജൂണ്‍ അഞ്ചിന് ഗ്ലാസ്‌ഗോയിലെത്തും.
ഉച്ചയ്ക്ക് 2.30ന് കാംബസ്‌ലാംഗ് സെന്റ് ബ്രൈഡ്‌സ് പള്ളിയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കൂര്‍ബാനയില്‍ ഗ്ലാസ്‌ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി കത്തോലിക്കാ വിശ്വാസികള്‍ പങ്കെടുക്കും. മദര്‍വെല്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് ഡിവൈന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരിയെ സ്വീകരിക്കാനെത്തും. മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സെബാസ്റ്റ്യന്‍ കല്ലാത്ത് ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ഗ്ലാസ്‌ഗോ രൂപത സീറോമലബാര്‍ ചാപ്ലിന്‍ ഫാ.ജോയി ചേറാടിയില്‍, ഫാ.റോജി നരിതൂക്കില്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലത്ത് എന്നിവര്‍ പങ്കെടുക്കും.
സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ക്ക് ജോബി ഇഞ്ചനാട്ടില്‍: 07966434512, പ്രദീഷ് വരകുകാലായില്‍: 07872390089, ജോയി തെക്കേകൂറ്റ്: 07890416665, ബെന്നി കണിയാംപറമ്പില്‍: 07957731023, പീറ്റര്‍ കളപ്പുരക്കല്‍: 07728812788, മാത്യു ജോസഫ് കുന്നപ്പള്ളി: 17931839489 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല