1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2011


അപ്പച്ചന്‍ കണ്ണഞ്ചിറ

യു.കെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന, യു.കെ മലയാളികളുടെ ആദ്ധ്യാത്മിക തലസ്ഥാനമായ ലിവര്‍പൂളില്‍ ആത്മീയതയുടെ ആദ്യ വിത്തെറിഞ്ഞ ലിവര്‍പൂളുകാരുടെ പ്രിയപ്പെട്ട റോബര്‍ട്ടച്ചന് ഇടവകാംഗങ്ങള്‍ വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. 2000-ത്തില്‍ ഉപരിപഠനത്തിനായി ലണ്ടനിലെത്തിയ റോബര്‍ട്ടച്ചനാണ് ലിവര്‍പൂളില്‍ ആദ്യമായി മലയാളം കുര്‍ബാന അര്‍പ്പിച്ചത്. തുടര്‍ന്നിങ്ങോട്ട് എല്ലാ മാസവും മുടങ്ങാതെ ലിവര്‍പൂള്‍ മലയാളികള്‍ക്ക് മലയാളം കുര്‍ബാന കാണുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

കര്‍മ്മലീത്താ സഭാംഗമായ റോബര്‍ട്ടച്ചന്‍ അങ്കമാലി മൂക്കന്നൂര്‍ പുതുശ്ശേരി കുടുംബാംഗമാണ്. ബാംഗളൂര്‍ െ്രെകസ്റ്റ് കോളേജില്‍ അധ്യാപകനായിരുന്ന റോബര്‍ട്ടച്ചന്‍ ഇരട്ട ബിരുദാനന്തര ബിരുദ ധാരിയാണ്. ങമൃൃശമഴല മിറ ാശഴൃമശേീി മ ീെരശമഹ–വേലീഹീഴശരമഹ മിമഹ്യശെ െഎന്ന വിഷയത്തില്‍ പി.എച്ച്.ഡിക്കായി യൂ.കെയിലെത്തിയ റോബര്‍ട്ടച്ചന്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിജയകരമായ രീതിയില്‍ പഠനം പൂര്‍ത്തിയാക്കി റവ.ഫാദര്‍. ഡോകടര്‍. റോബര്‍ട്ട് പുതുശ്ശേരിയായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ലിവര്‍പൂള്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ച് ഇടവക വികാരി ഫാദര്‍. ബാബു അപ്പാടനോടൊപ്പം റോബര്‍ട്ടച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും സംബന്ധിച്ചു.

തുടര്‍ന്ന് ലിവര്‍പൂളിനെ സ്വന്തം തറവാടായി സ്‌നേഹിച്ച റോബര്‍ട്ടച്ചന്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം ഇടവകാംഗങ്ങളുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. നാളികേരത്തിന്റെ നാട്ടിലെ ‘കപ്പ’ സംസ്‌കാരത്തില്‍ നിന്നും ‘കമ്പ്യൂട്ടര്‍’ സംസ്‌കാരത്തിലേക്ക് പറിച്ച് നടപ്പെട്ട മലയാളികളുടെയും അവരുടെ വളര്‍ന്നു വരുന്ന മക്കളുടേയും സാംസ്‌കാരിക സംഘര്‍ഷങ്ങളുടേയും അവര്‍ നേരിടുന്ന വെല്ലുവിളികളുടേയും ചിത്രം വരച്ചു കാട്ടിയ അദ്ദേഹം അത്തരം വെല്ലുവിളികള്‍ക്കുള്ള ഉത്തരവും നല്‍കിയത് ഏറെ ശ്രദ്ധേയമായി. സ്​പിരിച്ച്വല്‍ ഡിറക്ടര്‍ ഫാദര്‍. ബാബു അപ്പാടന്‍ റോബര്‍ട്ടച്ചനെ അനുമോദിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ സ്‌നേഹ സമ്മാനമായി മൊമെന്റോയും ആശംസാ കാര്‍ഡും റോബര്‍ട്ടച്ചന് സമ്മാനിച്ചു.LKCS ജനറല്‍ സെക്രട്ടറി ശ്രീ. ഫ്രാന്‍സീസ് മറ്റത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.