ലോകം അവസാനിക്കാന്‍ പോകുന്നുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. വന്‍നാശനഷ്ടങ്ങളും ജീവാപായങ്ങളുമുണ്ടാക്കുന്ന ഓരോ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോഴും അത് ലോകാവസാനത്തിന്റെ സൂചനയാണെന്ന രീതിയില്‍ വന്‍ പ്രാചരണങ്ങളും നടക്കാറുണ്ട്.
ഇപ്പോഴിതാ ജപ്പാനിലെ ഭൂചലനത്തിന്റെയും സുനാമിയുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ പുതിയൊരു അവകാശവാദം പുറത്തുവന്നിരിക്കുന്നു. കാലിഫോര്‍ണിയയിലെ ഓക്ലാന്റില്‍ നിന്നുള്ള ഒരു മതപണ്ഡിതനാണ് പുതിയ ലോകാവസാന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
2011 മെയ് 21ന് ലോകം അവസാനിക്കുമെന്നാണ് എണ്‍പത്തിയൊന്‍പതുകാരനായ ഹാരോള്‍ഡ് കാമ്പിങ് പറയുന്തന്. മെയ് 21ന് ആറുമണിയോടെ ലോകമവസാനിക്കുമത്രേ. ലോകജനസംഖ്യയുടെ രണ്ട് ശതമാനം ഉടന്‍തന്നെ സ്വര്‍ഗം പൂകുമെന്നും ബാക്കിയുള്ളവര്‍ നരകത്തില്‍ ചെന്നുവീഴുമെന്നും കാമ്പിങ് പറയുന്നു.
ഹെയ്തിയിലും, ജപ്പാനിലുമൊക്കെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ലോകവാസനത്തിന് ദൈവം നല്‍കുന്ന സൂചനകളാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഫാമിലി റേഡിയോ നെറ്റ്വര്‍ക്ക് വഴിയാണ് ഇയാള്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയത്.
70 വര്‍ഷമായി ബൈബിള്‍ പഠിച്ചുവരികയാണെന്നും അതിലൊളിഞ്ഞിരിക്കുന്ന പ്രവചനങ്ങള്‍ കണ്ടെത്തിയതായുമാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ക്രിസ്തുവിനെ കുരിശിലേറ്റിയത് എ ഡി 33 ഏപ്രില്‍ 1നാണ്. അതുകഴിഞ്ഞുള്ള 722,500 ദിവസങ്ങള്‍ പുര്‍ത്തിയാവുന്നത് മെയ് 21നാണ്. 722,500 എന്ന സംഖ്യയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്- ഇതൊക്കെയാണ് കാമ്പിങിന്റെ നിഗമനങ്ങള്‍.
5,10,17 എന്നീ അക്കങ്ങള്‍ അത്ര നല്ലതല്ലെന്നും അവ പലവട്ടം ഗുണിച്ച ശേഷം കിട്ടിയ ഉത്തരമാണ് 722,500 എന്നുമണ് ഇയാളുടെ വാദം.
കാമ്പിംഗിന് ആദ്യമായല്ല ഇത്തരം വെളിപാടുകള്‍ ഉണ്ടാവുന്നത്. 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കും എന്ന് ഇയാള്‍ പണ്ട് പ്രവചിച്ചിരുന്നു. എന്നാല്‍ അത് സംഭവിക്കാതിരുന്നപ്പോള്‍ തനിയ്ക്ക് കണക്കുകൂട്ടലില്‍ പിഴവ് പറ്റിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. എന്തായാലും ഇയാളുടെ പുതിയ പ്രവചനം എന്താവുമെന്ന് മെയ് 21ശേഷം അറിയാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല