ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട് ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായതിന് പിന്നാലെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രാജിവെച്ചു. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്ന് കളിയ്ക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.
ചൊവ്വാഴ്ച എസ്‌സിജിയിലാണ് പോണ്ടിങ് രാജി തീരുമാനം പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റന്‍ പദവിയിലുള്ള മൈക്കല്‍ ക്ലാര്‍ക്ക് ക്യാപ്റ്റനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ തോല്‍വിയെ തുടര്‍ന്ന് പോണ്ടിങിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകകപ്പില്‍ നിന്നും പുറത്തായ സാഹചര്യത്തിലാണ് രാജിയെന്നും തനിയ്ക്ക് മേല്‍ മറ്റൊരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. ടെസ്റ്റ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നാണ് രാജിവെയ്ക്കുന്നത്. എന്നാല്‍ രണ്ട് ടീമുകളിലും തുടര്‍ന്നും കളിയ്ക്കും. ഓസീസ് ക്രിക്കറ്റിന് പുതിയ നായകനെ തേടേണ്ട സമയമായിരിക്കുന്നു. ശരിയായ സമയത്തു തന്നെയാണ് ഞാന്‍ രാജിവെയ്ക്കുന്നത്. പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള സമയവും സൗകര്യവും ക്യാപ്റ്റന് ലഭിയ്ക്കും. 2013-14ലെ ആഷസ്സും അടുത്ത ലോകകപ്പും നേടി ഓസീസ് ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് പോണ്ടിങ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല