കൂടുതല്‍ പച്ചപ്പ് കാത്ത് സൂക്ഷിക്കാനായി ഡിസല്പെട്രോള് കാറുകളെ നിരോധിക്കാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന് രംഗത്ത്. എന്നാല്‍ പുതിയ നീക്കത്തിനെതിരേ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നുണ്ടായ വിചിത്രമായ നീക്കമാണിതെന്ന് ആളുകള്‍ ആരോപിക്കുന്നുണ്ട്.
അടുത്ത നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ഡീസല്‍ കാറുകള്‍ നിരത്തില്‍ നിന്നും പൂര്‍ണമായി പിന്വലിക്കാനുദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി. പരിസ്ഥതിക്ക് ഇണങ്ങുന്നതും മലിനീകരണം കുറഞ്ഞതുമായി ഇലക്ട്രിക് കാര്‍ അടക്കമുള്ളവയിലേക്ക് ജനങ്ങളെ അടുപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഹരിതവാതകപ്രഭാവത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കുറയ്ക്കാനാണ് ഇതിവഴി ലക്ഷ്യമിടുന്നത്.
2030 ആകുമ്പോഴേക്കും പ്രധാനപ്പെട്ട നഗരങ്ങളെയെല്ലാം കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ ഉല്‍സര്‍ജ്ജനത്തില്‍ നിന്ന് രക്ഷിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബ്രസ്സല്‍സ് വ്യക്തമാക്കിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും യൂറോപ്യന്‍ നിരത്തുകളെ വാഹനാപകട രഹിത മേഖലയാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. റോഡ്റെയില്‍വ്യോമ ഗതാഗതത്തെ പൂര്‍ണമായും നവീകരിക്കാനുള്ള പദ്ധതിക്കാണ് യൂറോപ്യന്‍ കമ്മീഷന് രൂപംനല്കിയിട്ടുള്ളത്.
എന്നാല്‍ പുതിയ പദ്ധതി പുകമറ സൃഷ്ടിക്കാന്‍ മാത്രമുള്ളതാണെന്നും കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും വിവിധ മോട്ടോര്‍ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കമ്മീഷന്റെ പദ്ധതി അത്ഭുതലോകത്തേക്കാണ് നയിച്ചിട്ടുള്ളതെന്ന് ക്രിസ്റ്റഫര്‍ മോംഗ്ടോണ് പറഞ്ഞു. മല്‍സരക്ഷമമായ ഗതാഗതസംവിധാനം വികസനത്തിലേക്ക് കുതിക്കുന്ന യൂറോപ്പിന് ആവശ്യമാണെന്ന് ഇ.യു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സിം കല്ലാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല