1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2011


ഈ മാസമാദ്യം എയില്‍സ്ബറിയില്‍ മരണമടഞ്ഞ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി‍ ടോണ്‍സിയുടെ മൃതദേഹം ഇന്നലെ എമിരേട്സ് വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ട് പോയി.ഇന്ന് രാവിലെ തിരുവനന്ത പുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. ഇപ്പോള്‍ ചെത്തിപ്പുഴ സെന്‍റ് തോമസ്‌ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ടോന്‍സിയുടെ വീട്ടിലെത്തിക്കും.തുടര്‍ന്ന് ചെത്തിപ്പുഴ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ നടക്കും.

എയില്‍സ് ബറി സ്റ്റോക്മാന്റിവല്‍ NHS ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ടോണ്‍സി (35) ഈ മാസം ആദ്യമാണ് മരിച്ചത്.അസ്വാഭാവിക മരണമായാണ് പോലിസ് കേസെടുത്തിരിക്കുന്നത്.ഇത് സംബന്ധിച്ച കൊറോണര്‍ റിപ്പോര്‍ട്ട് പുറത്തു വരാന്‍ മൂന്ന് മുതല്‍ ആറു വരെ മാസമെടുക്കും.അതിനാല്‍ ടോന്സിയുടെ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.