ലണ്ടന്‍: അഞ്ച് വയസുകാരിയെ വെടിവെയ്ക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത തോക്കുധാരിയെ പോലീസ് തേടുന്നു. തെക്കന്‍ ലണ്ടനിലെ സ്റ്റോക്ക് വെല്‍ റോഡിലാണ് വെടിയേറ്റ നിലയില്‍ പെണ്‍കുട്ടിയെയും മുപ്പതുകാരനായ ഒരാളേയും പോലീസ് കണ്ടെത്തിയത്. ഇവരെ രണ്ടുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ നില പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വെടിയേറ്റ രണ്ടുപേരും ഏഷ്യക്കാരാണ്. പെണ്‍കുട്ടിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ഇവരെ നേരെ ഓപ്പറേഷന് തിയ്യേറ്ററിലേക്ക് കൊണ്ടുപോയി.
വെടിയൊച്ച കേട്ടസ്ഥലത്തേക്ക് ഓടിച്ചെന്നുനോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അവിടെ കടനടത്തുന്ന ലോക്കല്‍ ഷോപ്പ് കീപ്പര്‍ സല്മാന് റഹ്മാന് പറയുന്നു.
അക്രമിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല