ഇതര സംഘടനകളില്‍ നിന്ന് വേറിട്ട കാഴ്ച പാടുകളോട് കൂടി പ്രവര്‍ത്തിക്കുവനായ് ഡോര്‍സെടിന്റെ മണ്ണില്‍ പുതിയ മലയാളി സംഘടന രൂപീകൃതമായി . സംഘടനയുടെ പ്രഥമപ്രസിഡന്റ് ആയി ഷാജി തോമസിനെ തിരെഞ്ഞെടുത്തു . ഡോര്‌സേടില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത മലയാളികളുടെ പൊതുയോഗത്തില്‍ നിന്നാണ് ഡി കെ കെ എന്ന ചുരുക്ക പേരില്‍ അറിയപെടുന്ന ഈ സംഘടനയ്ക്ക് വേണ്ടി 2011,12 വര്‍ഷത്തേക്കുള്ള കരുത്തുറ്റ ഭാരവാഹികളെ തിരെഞ്ഞെടുത്തത് . ഡോര്‌സേറ്റ് മലയാളികള്‍ക്ക് ഒരു പുത്തെന്‍ ഉണര്‍വേകി കൊണ്ട് രൂപം കൊണ്ട ഈ കേരള കമ്മ്യുണിറ്റി യുടെ നേതൃത സ്ഥാനത്തേക്ക് സെക്രട്ടറി ആയി ഗിരിഷ് കൈപ്പള്ളി , വൈസ് പ്രസിഡന്റ് സോഫി വര്‍ഗീസ് , ജോയിന്റ് സെക്രട്ടറി മനോജ് പിള്ള , ഖജാന്‍ജി സന്തോഷ് ജോസഫ് എന്നിവര്‍ ഉഉര്‍ജ്ജം പകരും .
ഓഫീസ് ഭാരവാഹികള്‍ക്ക് ശക്തി പകരുന്നതിനായി പത്തംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് ഷാല്, ചാക്കോ , ഷിബു ഫെര്‍ണാണ്ടസ് , മാത്യു വര്‍ഗീസ് , റെജി തോമസ് ,ഡാന്റോ പോള്‍ , ജോണ്‍സന്‍ കെ എസ് , സ്മിത പോള്‍ , രാജു അറക്കല്‍ , അനീഷ് ജോര്‍ജ് , ബിനോയ് ഈരെതറ , ഓടിറ്റാര്‍ ആയി ജെറിപൂവത്തിങ്കല്‍ എന്നിവരെയും തിരെഞ്ഞെടുത്തു . ഡോര്‌സേറ്റ് കേരള കമ്മ്യുണിറ്റി യുടെ വരും വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് പതിനാലിന് ഈസ്‌റെര്‍ വിഷു ആഘോഷം വിപുലമായ ആഘോഷ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല