ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്പ്പിച്ചിട്ടുണ്ടാവുക ഒരു പക്ഷേ സല്മാന് ഖാനായിരിക്കും. ബോളിവുഡിലെ ഈ ബാഡ് ബോയ് യുടെ നിഷ്കളങ്കമായ മുഖമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സംവിധായകന് സിദ്ദിഖ് പറഞ്ഞു.
ബോഡിഗാഡിലെ നായകന് ഇത്തരത്തിലൊരു ഭാവമാണ് വേണ്ടതെന്നും അതുകൊണ്ടാണ് താന്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലേക്ക് സല്‍മാനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ സല്‍മാന്റെ പെരുമാറ്റവും അതുപോലെ തന്നെയാണെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം.
മറ്റുതാരങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. സിനിമയുമായി നന്നായി സഹകരിക്കുന്നു. സിദ്ദിഖിന് പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല.
ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് ചിത്രീകരണത്തിനിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. പൂനെ, മുംബൈ, എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കരീനകപൂറാണ് ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ നായിക. ഇതിനുശേഷം ബോഡീഗാഡ് തെലുങ്കിലും ചിത്രീകരിക്കും. സിദ്ദിഖ് തന്നെയാണ് തെലുങ്കി പതിപ്പിന്റേയും സംവിധാകന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല