മലയാള സിനിമ എന്നും പുതുമുഖങ്ങള്‍ക്ക് വേണ്ടത്ര പ്രധാന്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു പുതുമുഖം കൂടി എത്തുന്നു. ഒരു എന്‍.ആര്‍.ഐ പെണ്‍കുട്ടിയാണ് ഇത്തവണയെത്തുന്നത്. ദോഹയിലെ എം.ഇ.എസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി മേഘ്‌ന ഗംഗാധരനാണ് ഈ സുന്ദരി.
ദോഹയിലെ ബിസിനസുകാരനായ എം.രാജന്‍ ഹൊറൈസന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മ മാത്രം എന്ന ചിത്രത്തിലാണ് മേഘ്‌ന വേഷമിടുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മേഘ്‌നയോടൊപ്പം ധന്യമേരി വര്‍ഗീസ്, പ്രിയങ്ക തുടങ്ങിയവരും നായികയായുണ്ട്
ദീലീപാണ് ചിത്രത്തില്‍ നായകന്‍. വടക്കും നാഥന്‍, നസ്രാണി, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് എം.രാജന്‍.
ദോഹയില്‍ താമസിക്കുന്ന നടന്‍ ഗംഗാധരന്റെയും ഗൗരി ഗംഗാധരന്റെയും മകളാണ് മേഘ്‌ന. ദോഹയില്‍ അവതരിപ്പിച്ച ദ രാജ ഓഫ് മസര്‍ എന്ന നാടകത്തിലെ മേഘ്‌നയുടെ പ്രകടനം കണ്ട് രാജന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഹരിശ്രീ അശോകന്‍, ജഗതി, നെടുമുടി വേണു, സലീം കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല