ചോരവീണ മണ്ണില്‍നിന്നുയര്‍ന്ന ചെങ്കൊടി… സഖാക്കളുടെ ഞരമ്പിലെ ചോരയോട്ടം കൂട്ടിയ കവി അനില്‍ പനച്ചൂരാന്‍ എതിര്‍പാളയത്തിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണവേദിയിലെത്തിയാണ് പനച്ചൂരാന്‍ താന്‍ നിറം മാറിയ കാര്യം ലോകത്തെ അറിയിച്ചത്.
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എം മുരളിയുടെ തിരഞ്ഞെടുപ്പ പ്രചാരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. വിചാര്‍ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരിക്കുന്നത്.
എഴുത്തുകാരനെ അടിമയായിക്കാണുന്ന ചേരിയില്‍നിന്ന് മോചനം നേടി പുറത്തുവരാന്‍ സാഹിത്യകാരന്മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ നില്‍ക്കേണ്ടതെന്നും പനച്ചൂരാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല