യൂണിവേഴ്‌സിറ്റിയുടെ മേല്‍ക്കൂരയില്‍വെച്ച് ഗേള്‍ഫ്രണ്ടുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി ഫ്രെട്ടേണിറ്റിയില്‍ നിന്നും പുറത്താക്കി. സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഈ ‘സാഹസ’ ത്തിന് മുതിര്‍ന്ന് വെട്ടിലായത്. നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു ഇരുവരുടേയും പ്രകടനം.
സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍വെച്ച് പകല്‍സമയത്തായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ നെറ്റിലൂടെ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഗേള്‍ഫ്രണ്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയല്ലെന്ന് അധികതര്‍ അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിയ്‌ക്കെതിരേ ശക്തമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പെരുമാറ്റം ഏറെ നിരാശനല്‍കുന്നതാണെന്ന് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ക്കായുള്ള അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഡെന്‍സില്‍ സൂട്ട് പറഞ്ഞു.
ഏതെല്ലാം ആളുകള്‍ക്കെതിരേ എന്തെല്ലാം നടപടികള്‍ എടുക്കുമെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സൂട്ട് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല