ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ഹോങ്കോംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. റിസ് കാള്‍ട്ടണ്‍ ആണ് ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
490 മീറ്റര്‍ (1600 അടി) ഉയരത്തിലുള്ളതാണ് ഹോട്ടല്‍. ദുബൈയിലെ റോസ് റെയ്ഹാനാണ് ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. റോസ് റെയ്ഹാന് 333 മീറ്ററാണ് ഉയരം. എന്നാല്‍ വെറും ഉയരം മാത്രമല്ല കാര്യമെന്നും ഇവിടുത്തെ സേവനങ്ങളാണ് ശ്രദ്ധയര്‍ഹിക്കുന്നതെന്നും ഹോട്ടല്‍ ജനറല്‍ മാനേജര്‍ മാര്‍ക്ക് ഡികോസിനിസ് പറഞ്ഞു. ഇതിലും വലിയ കെട്ടിടങ്ങള്‍ എവിടെയങ്കിലും നിര്‍മ്മിക്കുന്നുണ്ടാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആളുകളെ തങ്ങളുടെ ഹോട്ടലിലേക്ക് ആകര്‍ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. അത്യാധുനിക ആഡംബര സൗകര്യങ്ങളാണ് ഹോട്ടലിലെത്തുന്നവരെ കാത്തിരിക്കുന്നത്. ലോകത്തെ മികച്ച കെട്ടിടങ്ങളെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഹോങ്കോംഗിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഡിലക്‌സ് റൂമില്‍ ഒരു രാത്രി കഴിയാന്‍ 480 പൗണ്ടാണ് ചാര്‍ജ്ജ്. പ്രസിഡെന്‍ഷ്യല്‍ സൂട്ടിന് 8000 പൗണ്ടാണ് ഈടാക്കുന്നത്. ഓരോ റൂമിലും പ്രത്യേകം ടെലിസ്‌കോപ്പും ഉണ്ട്.
ആറ് റെസ്‌റ്റോറന്റുകളാണ് ഇവിടെയുള്ളത്. മനോഹരമായ നീന്തല്‍ക്കുളവും മുകളിലെ റൂഫില്‍ സൗകര്യങ്ങളോടുകൂടിയ ബാറും ക്രമീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബാറാണിതെന്നും ഹോട്ടല്‍ അധികൃതര്‍ അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല