ഇന്ത്യ-പാകിസ്താന് സെമിഫൈനല്‍ മത്സരം കാണാനെത്തിയ പാകിസ്താന് പ്രസിഡന്റ് യൂസഫ് റാസ ഗിലാനിയ്ക്കും സംഘത്തിനും പ്രധാനമന്ത്രിയുടെ വിഭവസമൃദ്ധമായ അത്താഴ വിരുന്ന്. ചണ്ഡിഗഡിലെ താജ് ഹോട്ടലിലെ പാചകവിദഗ്ധരായിരുന്നു അത്താഴവിരുന്ന് ഒരുക്കിയത്.
പാകിസ്താന്റെ രണ്ടാം വിക്കറ്റ് വീണതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ നീങ്ങിയത് വിശിഷ്ടാതിഥിയായി എത്തിയ ഗിലാനിയ്ക്കും സംഘത്തിനുമുള്ള വിഭവങ്ങള്‍ തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ചരണ്‍ കൗര്‍ ആയിരുന്നു. ഇരു പ്രധാനമന്ത്രിമാര്‍ക്കും പുറമെ 30 പ്രധാന അതിഥികളാണ് വിരുന്നില്‍ പങ്കെടുത്തത്.
സസ്യാഹാരിയായ മന്മോഹനു വേണ്ടി പ്രത്യേകം ഭക്ഷണവും പാക്ക് സംഘത്തിനു വേണ്ടി സസ്യേതര ഭക്ഷണവും ഒരുക്കിയിരുന്നുവെന്ന് താജ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ അനില്‍ മല്‍ഹോത്ര പറഞ്ഞു.
ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഇഡ്ഡലിയും ഇളനീരം വിരുന്നിലെ വിഭവങ്ങളില്‍ ഇടംപിടിച്ചിരുന്നു. പഞ്ചാബിന്റെ സ്വന്തം രുചികള്ക്കുപുറമേ ലാഹോറിന്റെ വിഭവങ്ങളുമുണ്ടായിരുന്നു മെനുവില്‍. വെജിറ്റബിള്‍ ബിരിയാണി, ചാംപ് ബിരിയാണി, മുര്‍ഗ് ലെസീം, സ്പെഷല്‍ ദാല്‍, ബിന്ദി നെയിന്താര, മട്ടണ്‍ ചോപ്സ്, തണ്ടൂരി സാല്‍മണ്‍, മക്കി റൊട്ടി, തവാ റൊട്ടി എന്നിവയായിരുന്നു വിഭവങ്ങള്‍. മധുരത്തിനായി കേസരി ഫിര്‍ണി, റാബഡി, കലാകാന്ത് എന്നിവയും.
വിരുന്നില്‍ നയതന്ത്രത്തേക്കാളേറെ പ്രധാന്യം ലഭിച്ചത് ഇന്ത്യ-പാക് പോരാട്ടത്തിന് തന്നെയായിരുന്നു. ലോക്സഭാ സ്?പീക്കര്‍ മീരാകുമാര്‍, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിയും ഐ.സി.സി. അധ്യക്ഷനുമായ ശരദ്പവാര്‍, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി, കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി സച്ചിന് പൈലറ്റ്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിങ് ബാദല്‍, ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് തുടങ്ങിയവര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് വിരുന്നിന്റെ ഭാഗമായി.
ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്, പ്രതിരോധ മന്ത്രി ചൗധരി അഹ്മദ് മുഖ്ത്യാര്‍, വിദേശകാര്യ സഹമന്ത്രി ഹിന റബാനി ഖാര്, അവാമി ദേശിയ പാര്‍ട്ടി അധ്യക്ഷന്‍ അസ്ഫന്ത്യാര്‍ വാലിഖാന്, ഇന്ത്യയിലെ പാക് ഹൈക്കമ്മീണര്‍ ഷഹീദ് മാലിക് തുടങ്ങിയരാണ് പാകിസ്താനില്‍നിന്ന് വിരുന്നില്‍ പങ്കെടുത്തത്.
ഇരുരാജ്യങ്ങളിലേയും വാണിജ്യ സെക്രട്ടറിമാര്‍ തമ്മില്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താനുള്ള നിര്‍ണായക തീരുമാനമാണ് അത്താഴ ചര്‍ച്ചയില്‍ കൈക്കൊണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല