1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2011

ഭൂചലനവും സുനാമിയും ആണവകേന്ദ്രത്തിലെ സ്‌ഫോടനവും വിതച്ച നാശത്തില്‍ നിന്നും കരകയറാമെന്ന ജപ്പാന്റെ മോഹങ്ങള്‍ അസ്തമിക്കുന്നതായി റിപ്പോര്‍ട്ട്. ആണവ കേന്ദ്രത്തിലെ സ്‌ഫോടനത്തെത്തുടര്‍ന്ന് കടല്‍ ജലത്തിലുണ്ടായ വികരണത്തിന്റെ തോത് 4385 ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഭൂഗര്‍ഭജലത്തില്‍ കലര്‍ന്ന വികിരണത്തിന്റെ തോത് ഏതാണ്ട് 10,000 ഇരട്ടി വരെ ആകാമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്.

അതിനിടെ വികിരണത്തിന്റെ ദൂഷ്യഫലങ്ങളനുഭവിക്കുന്നവരും രക്ഷാപ്രവര്‍ത്തനത്തിനിടെ വികിരണമേറ്റവരും ആഴ്ച്ചകള്‍ക്കുള്ളില്‍ മരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫുക്കുഷിമ 50ലെ വികിരണമാണ് ആശങ്ക വിതച്ചിരിക്കുന്നത്. ആണവകേന്ദ്രത്തിലെ പ്രതിരോധസംവിധാനവും കൂളിംഗ് സംവിധാനവും തകര്‍ന്നതാണ് വികിരണം പടരാന്‍ ഇടയാക്കിയത്. തങ്ങളുടെ മക്കള്‍ വികിരണംമൂലം ഉടനേ മരണത്തിന് കീഴടങ്ങുമെന്ന് പല അമ്മമാരും ആശങ്കയോടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വികിരണത്തിന്റെ തോതിനെക്കുറിച്ചും വികിരണത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇതിനികം മരിച്ച ആയിരക്കണക്കിന് മൃതദേഹങ്ങള്‍ വികിരണം പടരുമെന്ന ആശങ്കയില്‍ ഏറ്റെടുക്കാനില്ലാതെ കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം ശവശരീരങ്ങളില്‍ വികിരണത്തിന്റെ തോത് അധികമാണെന്നും ഇവ നീക്കംചെയ്യുന്നതുപോലും അപകടകരമാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവരും വികിരണത്തില്‍ നിന്നും മുക്തരല്ല. മരിച്ചയാളുകളുടെ ശരീരം പുറത്തെത്തിച്ചാല്‍ മറ്റുള്ളവര്‍ക്കും വികിരണം പടരും. ഭൂമിയില്‍ കുഴിച്ചിട്ടാല്‍ മണ്ണ് മലിനമാകുമെന്നും കണ്ടെത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ശാസ്ത്രജ്ഞര്‍. മാര്‍ച്ച് 11നായിരുന്നു ജപ്പാനില്‍ ദുരന്തം വിതച്ച ഭൂചലനവും സുനാമിയും ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.