ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആറാമത് വാര്‍ഷിക ജനറല്‍ബോഡി മീറ്റിംഗും 2011-2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മാര്‍ച്ച് 19ന് ബ്രൗണ്‍സ്റ്റണ്‍ ബ്ലെസ്ഡ് സാക്രമെന്റ് ചര്‍ച്ച് ഹാളില്‍ വച്ചാണ് സംഘടിപ്പിച്ചത്.
2011 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍ : പ്രസിഡന്റ് – അജയ് പെരുമ്പലത്ത്, സെക്രട്ടറി – സോണി ജോര്‍ജ്, വൈസ് പ്രസിഡന്റ് – മിനി ആന്റോ, ജോയിന്റ് സെക്രട്ടറി – ഷാന്റി സുനില്‍ , ട്രഷറര്‍ – സൈജു ജോസഫ് . രക്ഷാധികാരിയായി ജോര്‍ജ് ജോസഫിനെ നിയമിച്ചു. ഇവരെ കൂടാതെ 22 പേരടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു.
തുടര്‍ന്ന് ലെസ്റ്ററിലെ എല്ലാ കലാകാരന്‍മാരും, കലാകാരികളും ഒന്നിച്ച ഗാനമേളയും ലെസ്റ്ററിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാന്‍സും അവതരിപ്പിക്കുകയുണ്ടായി. അതിനുശേഷം വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല