പെട്രോള്‍ പമ്പിലെ വിലവിവര ബോര്‍ഡിലുണ്ടായ സാങ്കേതിക തകരാര്‍ മുതലെടുത്ത് വാഹനഉടമകള്‍ ചുളുവിലയ്ക്ക് പെട്രോളുമായി മുങ്ങി.ബ്രാഡ്ഫോര്‍ഡ് റൂളി ലെയ്നിലെ അസ്ഡ സ്റ്റോറിലെ പെട്രോള്‍ പമ്പാണ് ആളുകള്‍ക്ക് കുറഞ്ഞവിലയ്ക്ക് ഇന്ധനം നല്‍കിയത്.
പെട്രോള്‍ പമ്പിലെ വില പ്രദര്‍ശിപ്പിക്കുന്ന മീറ്ററിലാണ് സാങ്കേതിക തകരാറുണ്ടായത്. ഒരു പോയിന്റ് മാറി ഇന്ധനവില തെളിഞ്ഞതിനെ തുടര്‍ന്നാണ് പമ്പിലേക്ക് ആളുകള്‍ ഇടിച്ചുകയറാന്‍ തുടങ്ങിയത്. പിഴവ് വന്നതോടെ പെട്രോള്‍ ലിറ്ററിന് 12.9 പെന്സിന് ലഭ്യമാവുകയായിരുന്നു. പലരും ഫുള്ടാങ്കടിച്ചത് വെറും 4 പൗണ്ട് നല്‍കിയായിരുന്നു.
വാര്‍ത്ത പുറത്തറിഞ്ഞതോടെ ഇന്ധനം വാങ്ങാനെത്തിയവരുടെ ആളുകളുടെ എണ്ണം വര്‍ധിച്ചു. തുടര്‍ന്നാണ് അധികൃതര്‍ തെറ്റ് മനസിലാക്കിയത്. എന്നാല്‍ ഇതിനകം തന്നെ പലരും വലിയ കാനിലും മറ്റുമായി ധാരാളം ഇന്ധനം സ്വന്തമാക്കി സ്ഥലം വിട്ടിരുന്നു. വെറും നാല് പൗണ്ടിന് 33 ലിറ്റര്‍ പെട്രോള്‍ സ്വന്തമാക്കാന്‍ സാധിച്ചുവെന്ന് ജൊനാഥന് ഡിക്സണ്‍ എന്ന 25കാരന് പറഞ്ഞു.അതിനിടെ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ് ഇതെന്ന് അസ്ഡ അധകൃതര്‍ അറിയിച്ചു. ഏതാണ്ട് രണ്ടുമണിക്കൂറോളം തെറ്റായ വിലയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല