സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തില്‍ ബെര്‍മിംഗ്ഹാം അതിരൂപത സീറോമലബാര്‍ ചാപ്ലിന്‍ ഫാ.സോജി ഓലിക്കല്‍ അനുശോചിച്ചു.
ബെര്‍മിംഗ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ്് അല്‍ഫോണ്‍സ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കും ഫാ. ജോമോന്‍ തൊമ്മന നേതൃത്വം നല്‍കി. വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും അനുശോചനം അറിയിച്ചു.
സഭയ്ക്കും പ്രവാസികള്‍ക്കും തീരാനഷ്ട്ടം : യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍
വെള്ളിയാഴ്ച കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ന്റെ ദേഹ വിയോഗത്തില്‍ യു കെ യില്‍ അനുശോചന പ്രവാഹം . സ്നേഹത്തിന്റെയും കൂട്ടായ്മയിലൂടെയും സഭാ മക്കളെ നയിച്ച മഹാ ഇടയന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ അനുശോചനം രേഖപെടുത്തി . ആഗോള കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്ന മുന്‍ സി ബി സി ഐ അധ്യക്ഷന്‍ കൂടിയായിരുന്ന കര്‍ദിനാള്‍ ന്റെ വിയോഗം കത്തോലിക്കാ സഭക്കും പ്രതേകിച്ചു പ്രവാസികള്‍ക്കും തീരാ നഷ്ടമാണ് എന്ന് തന്റെ അനുശോചന സന്ദേശത്തില്‍ അദേഹം പറഞ്ഞു . കൂടാതെ വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി , വോക്കിംഗ് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളും ഇടയന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല