സീറോമലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അകാലവേര്‍പാടില്‍ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്ത സമൂഹബലിയും പ്രത്യേക പ്രാര്‍ത്ഥനകളും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്നു.
സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തുര്‍ ആമുഖപ്രഭാഷണം നടത്തി. സമൂഹബലിയ്ക്ക് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ മാത്യു മൂലേക്കാട്ട് വചനസന്ദേശം നല്‍കി.
മാര്‍പ്പാപ്പായുടെ അനുശോചന സന്ദേശം സീറോമലബാര്‍സഭാ സിനഡല്‍ സെക്രട്ടറി മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാസമൂഹത്തിനായി പങ്കുവെച്ചു. റോമിലെ സീറോമലബാര്‍സഭ വൈദികരും സന്യസ്തരും വിശ്വാസികളും കൂടാതെ ഇതരസഭകളില്‍ നിന്നുള്ളവരും സമൂഹബലിയിലും പ്രാര്‍ത്ഥനാശുശ്രൂഷയിലും പങ്കുചേര്‍ന്നു.
സമൂഹബലിയില്‍ തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികനായിരുന്നു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന സമൂഹബലിയിലും അനുസ്മരണ ചടങ്ങുകളിലും കേരളത്തില്‍നിന്നുള്ള ബിഷപ്പുമാരും റോമിലെയും സമീപപ്രദേശങ്ങളിലേയും മലയാളികളടക്കം ആയിരത്തിയഞ്ഞൂറോളം പേരും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല