സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം റാണ നായികമാരുടെ ചിത്രമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഏഴ് പ്രമുഖരാണ് ഈ ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. ബോളിവുഡ് നടിമാരായ ദീപിക പഡുകോണ്‍, അസിന്, തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി എന്നിവരായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രജനിയുടെ നായികമാര്‍. എന്നാലിപ്പോള്‍ ദീപികയുടെ കാര്യം മാത്രമെ ഉറപ്പായിട്ടുള്ളൂ.
മൂന്ന് നായികമാരാണ് റാണയിലെന്നായിരുന്നു നേരത്തെ പറഞ്ഞ് കേട്ടിരുന്നത്. റാണയില്‍ ഏഴു നായികമാരുണ്ടാവുമെന്ന് സംവിധായകന് രവികുമാര്‍ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ മൂന്നു പേര് മാത്രമെ രജനിയുടെ ജോഡിയാകുന്നുള്ളൂ.
ഇതിനിടെ വിദ്യാ ബാലന്, മുന്‍കാല ബോളിവുഡ് നടിമാരായ രേഖ, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവരെല്ലാം റാണയെ കൈവിട്ടിരിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും, കമല്‍ഹാസനും അതിഥി താരങ്ങളായി എത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് സംവിധായകന് കെ.എസ്.രവികുമാര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല