UKKCA ദശാബ്ടി ജ്യോതി പ്രയാണം നാലാം ഘട്ടം മാര്‍ച് 27 -ന് മെഡ് വേയില്‍ എത്തി.
വൈകിട്ട് ആറുമണിക്ക് ഫാദര്‍ സിറില്‍ ഇടമന വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.തുടര്‍ന്ന് UKKCA മെഡ് വേ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് റോയി കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം ഫാദര്‍ സിറില്‍ ഇടമന ഉദ്ഘാടനം ചെയ്തു.
ദശാബ്ടി ജ്യോതി കെന്റ് റീജിയണിലെ വിവിധ യൂണിറ്റ് പ്രസിഡന്ടുമാര്‍ ,UKKCA -യുടെ ഇപ്പോഴത്തെ കേന്ദ്ര ഭാരവാഹികള്‍,മുന്‍ കേന്ദ്ര ഭാരവാഹികള്‍ ,യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുന്‍ UKKCA പ്രസിഡന്റ് ശ്രീ സിറില്‍ പടപ്പുരക്കല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ ഐന്‍സ്റ്റീന്‍ വാലയിലിന് കൈമാറി.
UKKCA -യുടെ വളര്‍ച്ച,മുന്‍പോട്ടുള്ള കാഴ്ചപ്പാട്,സഭ,സമുദായം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സിറില്‍ പടപ്പുരക്കല്‍ ,ഐന്‍സ്റ്റീന്‍ വാലയില്‍ എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി സ്റെബി അബ്രഹാം ചെറിയാക്കല്‍ ,ജോയിന്റ് സെക്രട്ടറി വിനോദ് മാണി,മുന്‍ സെക്രട്ടറി എബി നെടുവാമ്പുഴയില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. മെഡ് വേ യൂണിറ്റ് സെക്രട്ടറി ടോമി പട്ടിയാലില്‍ സ്വാഗതവും ജോമോന്‍ മാത്യു നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല